KeralaLatest

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി അന്തരിച്ചു.

“Manju”

തിരുവനന്തപുരം : ഐ ജെ റ്റി ഡയറക്റ്ററും സീനിയർ ജേർണലിസ്റ്റ് ഫോറം അംഗവുമായ സിബി കാട്ടാമ്പള്ളി (ജോർജ്ജ് തോമസ് 63, മലയാള മനോരമ) അന്തരിച്ചു. ഇന്ന് രാവിലെ 11.30 ന് കോസ്മോപൊളിറ്റൻ ആശുപത്രിയിലായിരുന്നു അന്ത്യം. മകൻ വിദേശത്തുനിന്നും വരേണ്ടതുള്ളതിനാല്‍ ഭൗതികദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

നാളെ ( വ്യഴാഴ്ച ) വൈകിട്ട് നാലര മുതൽ അഞ്ചര വരെ തിരുവനന്തപുരം പ്രസ്സ് ക്ലബിൽ ഭൗതികദേഹം പൊതുദര്‍ശനത്തിനത്തിന് ശേഷം വട്ടിയൂർക്കാവ്, തോപ്പ്മുക്കിലെ വീട്ടിലേക്ക് കൊണ്ടുപോകും. മകൾ യു കെ യിൽ നിന്നും നാളെ വൈക്കിട്ടോടെ എത്തിചേരും. തുടര്‍ന്ന് സംസ്കാരം വെളളിയാഴ്ച നെട്ടയം മലമുകളിലെ പള്ളി സെമിത്തേരിയിൽ നടക്കും.

Related Articles

Back to top button