KeralaLatest

രാഷ്ട്രീയ സമവാക്യങ്ങള്‍ക്കതീതമാകണം ദേവാലയങ്ങള്‍ – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

പാരിപ്പള്ളി : ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ ഈശ്വര സാമീപ്യത്തിനെത്തുന്നവരാണെന്നും, രാഷ്ട്രീയ ജാതി സമവാക്യങ്ങള്‍ക്ക് അതീതമാണ് ഭക്തിയെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ഇന്ന് (12-6-2024) ബുധനാഴ്ച രാവിലെ പാരിപ്പള്ളി കൊടിമൂട്ടില്‍ ശ്രീഭദ്രകാളി ക്ഷേത്രം ട്രസ്റ്റിന്റെ ശിവക്ഷേത്ര സമര്‍പ്പണം സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്വാമി. ക്ഷേത്രം ശില്പി പാമ്പാക്കുട കെ.കെ. ശിവന്‍ ആചാരിയ്ക്ക് സ്വാമി ഉപഹാരം നല്‍കി ആദരിച്ചു. മുന്‍ മന്ത്രി മുല്ലക്കര രത്നാകരന്‍ യോഗം ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ജി.എസ്. ജയലാല്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. ക്ഷേത്രം തന്ത്രി അമ്പലപ്പുഴ പുതുമന ഇല്ലത്ത് ബ്രഹ്മശ്രീ ദാമോദരന്‍ നമ്പൂതിരി ഭദ്രദീപം തെളിച്ചു. കല്ലുവാതുക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ശാന്തിനി, വേദശ്രീ പള്ളിക്കല്‍ മണികണ്ഠന്‍, കല്ലുവാതുക്കല്‍ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു ലക്ഷ്മണന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഡി.സുഭദ്രാമ്മ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം സരിത പ്രതാപ്, എന്നിവര്‍ ആശംസയര്‍പ്പിച്ചു. ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി എസ്. പ്രകാശന്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ വാര്‍ഡ് മെമ്പര്‍മാരായ ഉഷാകുമാരി, എല്‍.ബിന്ദു, എസ്. വിജയന്‍ എന്നിവര്‍ സന്നിഹിതരായിരുന്ന യോഗത്തിന് അനില്‍ കുമാര്‍ കടുക്കറ നന്ദി രേഖപ്പെടുത്തി.

Related Articles

Back to top button