KeralaLatest

കോലിയക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഗുരുമഹിമയുടെ ആഭിമുഖ്യത്തില്‍ വൃക്ഷ തൈ നട്ടു.

“Manju”

വെഞ്ഞാറമ്മൂട് : ശാന്തിഗിരി ആശ്രമത്തിലെ പെണ്‍കുട്ടികളുടെ കൂട്ടായ്മയായ ശാന്തിഗിരി ഗുരുമഹിമയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (22.06.2024 ശനിയാഴ്ച) വൃക്ഷത്തൈ നട്ടു. ഗുരുമഹിമയുടെ ശാന്തനന്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വൃക്ഷത്തൈ നടീലും കാര്യപരിപാടികളും നടന്നത്.

കോലിയക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെൽത്ത് ഇൻസ്പെക്ടർ ആഗ്നേയ വാമൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. മാണിക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് എസ്.സുജാത, ആർട്സ് & കൾച്ചർ അസിസ്റ്റൻറ് ജനറൽ മാനേജർ എം.പി.പ്രമോദിന് അശോകമരം നൽകി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. രാവിലെ 10:00 മണിയോടെ ആരംഭിച്ച പരിപാടി കോലിയക്കോട് പ്രാഥമികാരോഗ്യ കേന്ദ്രം പരിസരത്ത് അശോക വൃക്ഷത്തിന്റെ തൈ നട്ടു കൊണ്ട് കോലിയക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍  പ്രിയ തോമസ് ഉദ്ഘാടനം ചെയ്തു. എം.പി.പ്രമോദ് ആശംസകൾ അർപ്പിച്ച പരിപാടിയിൽ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഗുണപാഠം മരുന്തിയൽ ഡിപ്പാർട്ട്മെൻറ്, മെഡിസിനൽ ബോട്ടണി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ വി.രഞ്ജിത വൃക്ഷത്തൈകളെ പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ചു.

കോലിയക്കോട് പ്രാഥമിക ആരോഗ്യകേന്ദ്രം നഴ്സിംഗ് ഓഫീസർ എൻ.സിന്ധു ആശാവർക്കർ ഷീജ ദേവി എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന ചെടി നടീലില്‍ അശോകം, പൊൻകൊരണ്ടി, അഥവാ ഏകനായകം, കരിനൊച്ചി, ഇത്തി, അരയാൽ എന്നിവ കോലിയക്കോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ മുറ്റത്ത് പലഭാഗങ്ങളിലായി നട്ടു. ജയസുധ ബിജോയ്, ബി.സുനിൽ കുമാർ, സജീവൻ എടക്കാടന്‍, സി. ജി. വേണുഗോപാൽ തുടങ്ങിയവർ ശാന്തിഗിരി വിശ്വ സാംസ്കാരിക നവോത്ഥാന കേന്ദ്രത്തേയും, ശാന്തിഗിരി മാതൃമണ്ഡലത്തേയും പ്രതിനിധീകരിച്ച് പങ്കെടുത്തു. ശാന്തിഗിരി ഗുരുമഹിമ ചുമതലക്കാർ ഒന്നിച്ചു അരയാൽവൃക്ഷം നട്ടു. ശാന്തിഗിരി ആശ്രമം തിരുവന്തപുരം റൂറൽ ഏരിയ ഗുരുമഹിമ കോഓർഡിനേറ്റർമാരായ സി.വി.ഗുരുവത്സ സ്വാഗതം ആശംസിച്ച പരിപാടിയിൽ കെ.വി.ശാലിനി കൃതജ്ഞത അർപ്പിച്ചു.

 

ജനലക്ഷമി ആർ.,അശോക എൻ., ഗുരുവത്സ സി.വി., ഗുരുമിത്ര എസ്സ്.എസ്സ്., ശാന്തശ്രീ എ.കെ. , ധർമ്മജ കെ.എം.,പൗർണ്ണമി എസ്സ്.ജെ.,ശാലിനി കെ.വി.,മംഗളം പി.എസ്സ്.,ഗുരുവത്സ സി.വി.,ശാന്തിഗീത വി.സി.എന്നിവർ ശാന്തിഗിരി ഗുരുമഹിമയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

 മുൻ മാണിക്കൽ ഗ്രാമപഞ്ചായത്ത് മുൻപ്രസിഡൻറ് സുജാതയും,ആശാവർക്കർ സുജാതയും ചേർന്ന് ഗുരുമഹിമ പ്രവർത്തകരുടെ കൈയ്യിൽ നിന്നും പ്രസാദം ഏറ്റുവാങ്ങി.

Related Articles

Back to top button