IndiaLatest

പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ബിജെപി എം എല്‍ എ ശ്രേയസി സിംഗ്

“Manju”

ജാമുയി : കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനും, ബിഹാർ ബിജെപി എം എല്‍ എയുമായ ശ്രേയസി സിംഗ് ഇനി പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. അവിടെ ഷോട്ട്ഗണ്‍ ട്രാപ്പ് വുമണ്‍ ഇനമാണ് ശ്രേയസി സിംഗ് ലക്ഷ്യമിടുന്നത്. നാഷണല്‍ റൈഫിള്‍ അസോസിയേഷൻ ഓഫ് ഇന്ത്യയാണ് (NRAI) ശ്രേയസി സിംഗിനെ പാരീസ് 2024 ഒളിമ്പിക്സിനുള്ള ഇന്ത്യൻ ഷൂട്ടിംഗ് ടീമിലേക്ക് തെരഞ്ഞെടുത്ത വിവരം സ്ഥിരീകരിച്ചത് . വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റള്‍, 25 മീറ്റർ പിസ്റ്റള്‍ ഇനങ്ങളില്‍ ദേശീയ ട്രയല്‍സില്‍ മനു ഭകർ വിജയം നേടിയിരുന്നു.

ഇതിന് പിന്നാലെയാണ് വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റള്‍ ക്വാട്ട വനിതകളുടെ ട്രാപ്പിലേക്ക് മാറ്റാൻ എൻആർഎഐ ആവശ്യപ്പെട്ടത്. പാരീസ് 2024 ക്വാട്ട സ്വാപ്പിനുള്ള NRAI യുടെ അഭ്യർത്ഥനയ്‌ക്ക് ഇൻ്റർനാഷണല്‍ ഷൂട്ടിംഗ് സ്‌പോർട് ഫെഡറേഷൻ അംഗീകാരം നല്‍കി. ഇതോടെയാണ് ശ്രേയസിക്ക് ഈ അവസരം ലഭിച്ചത്. ബിഹാർ അസംബ്ലിയില്‍ ജാമുയി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശ്രേയസി ബിജെപിക്കൊപ്പം രാഷ്‌ട്രീയത്തില്‍ സജീവമാണ് .

Related Articles

Back to top button