LatestSports

ധോണി എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍’: ഫാഫ് ഡുപ്ലെസി

“Manju”

മുംബൈ: ധോണിയാണ് എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്ന് ആര്‍.സി.ബി നായകന്‍ ഫാഫ് ഡുപ്ലെസി. ചെന്നൈയുമായും ധോണിയുമായും ഉണ്ടായിരുന്ന ആത്മ ബന്ധത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് അദ്ദേഹം വാചാലനായത്. ധോണി എനിക്ക് മുതിര്‍ന്ന സഹോദരനെപ്പോലെയാണ്.ഒരു നായകന്റെ കഴിവുകളും ഗുണങ്ങളും എന്നെ പഠിപ്പിച്ചതിന് എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്.

നിങ്ങള്‍ക്ക് അയാളെ തോല്‍പ്പിക്കാന്‍ ആഗ്രഹമുണ്ടാകും എന്നാല്‍ യാഥാര്‍ത്ഥത്തില്‍ അത് സംഭവിക്കരുതെന്നാകും നിങ്ങള്‍ ചിന്തിക്കുന്നത്. കാരണം അത്രത്തോളം ബഹുമാനമുണ്ട് അദ്ദേഹത്തോടെന്നും ഫാഫ് ഡുപ്ലെസി പറഞ്ഞു.

ധോണിക്കൊപ്പം വര്‍ഷങ്ങള്‍ ചെലവഴിക്കാന്‍ ഭാഗ്യം ലഭിച്ചു. എന്റെ കരിയറില്‍ അദ്ദേഹത്തിന്റെ സ്വാധീനം ചെറുതല്ല. എന്നെ ഇന്നു കാണുന്നൊരു ക്യാപ്റ്റനാക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു. അദ്ദേഹത്തെയും സ്റ്റീഫന്‍ ഫ്‌ലെമിംഗിനെയും അടുത്ത് നിന്ന് നിരീക്ഷിച്ചിരുന്നത്.

Related Articles

Back to top button