IndiaKeralaLatest

കേരളാ തീരത്ത് നിന്നും ശ്രീലങ്കന്‍ ബോട്ടുകള്‍പിടികൂടി

“Manju”

തിരുവനന്തപുരം: കേരളാ തീരത്ത് അതിര്‍ത്തി ലംഘിച്ചെത്തിയ മൂന്ന് ശ്രീലങ്കന്‍ ബോട്ടുകള്‍ പിടികൂടി. തീരസംരക്ഷണ സേനയാണ് പിടികൂടിയത്‌. മയക്കുമരുന്ന് കടത്ത് സംഘമാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് സേനയുടെ സംശയം. 19 പേരാണ് ബോട്ടിലുണ്ടായിരുന്നത് എന്നാണ് വിവരം. പിടിച്ചെടുത്ത ബോട്ടുകള്‍ ഉച്ചക്ക് വിഴിഞ്ഞം തുറമുഖത്ത് എത്തിക്കും.

ഇവരെ നാര്‍കോട്ടിക് കണ്‍ട്രോള്‍ വിഭാഗവും ഐബി ഉദ്യാഗസ്ഥരും കോസ്റ്റ് ഗോര്‍ഡും ചോദ്യം ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് ഉള്ള സാഹചര്യത്തില്‍ തീരദേശത്ത് പരിശോധന ശക്തമാക്കിയിരുന്നു.

Related Articles

Back to top button