InternationalLatest

ജനക്കൂട്ടത്തിനിടയിലേക്ക് വെടിവെയ്പ്പ്; മെക്‌സിക്കോയില്‍ 19 സാധാരണക്കാര്‍ കൊല്ലപ്പെട്ടു

“Manju”

മെക്‌സിക്കോ സിറ്റി: സെന്‍ട്രല്‍ മെക്‌സിക്കോയില്‍ ഞായറാഴ്ച നടന്ന വെടിവെയ്പ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടു, സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഓഫീസാണ് ഇത് സംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്.
16 പുരുഷന്‍മാരും മൂന്ന് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന സൂചന ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല.
മെക്‌സിക്കോയിലെ തന്നെ ഏറ്റവുമധികം സംഘര്‍ഷ സാധ്യതയുള്ള രണ്ട് സംസ്ഥാനങ്ങളില്‍ ഒന്നാണ് മിക്കോകാന്‍. ഇന്ധനം കവര്‍ച്ച ചെയ്ത് വില്‍പന നടത്തുക, മയക്കുമരുന്ന് വിതരണം, മറ്റ് അനധികൃത പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്ക് പേരുകേട്ട പ്രദേശമാണിത്. ഇതുമായി ബന്ധപ്പെട്ട് എതിരാളികളായ രണ്ട് മാഫിയ സംഘങ്ങള്‍ തമ്മില്‍ കലഹങ്ങള്‍ പതിവായിരുന്നു. ക്രിമിനലുകള്‍ തമ്മിലുള്ള വഴക്കുകളും തര്‍ക്കങ്ങളും സംസ്ഥാനത്ത് പലപ്പോഴും നിരപരാധികളുടെ ജീവന്‍ പൊലിയുന്നതിന് കാരണമായിട്ടുണ്ട്. അത്തരമൊരു തര്‍ക്കമാകാം ഞായറാഴ്ച രാത്രി നടന്ന വെടിവെയ്പ്പില്‍ കലാശിച്ചതെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button