IndiaKeralaLatest

കേരള പൊലീസിലെ ആറുപേര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ സ്തുത്യര്‍ഹസേവനത്തിനുള്ള പൊലീസ് മെഡലിന് കേരള പൊലീസിലെ ആറ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. തിരുവനന്തപുരത്ത് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തെ ഡെപ്യൂട്ടി കമാണ്ടന്‍റ് എം രാജന്‍, കണ്ണൂര്‍ വിജിലന്‍സില്‍ നിന്ന് വിരമിച്ച ഡി.വൈ.എസ്.പി വി മധുസൂദനന്‍, കൊല്ലം വിജിലന്‍സിലെ എസ്.ഐ ജി ഹരിഹരന്‍, തിരുവനന്തപുരം റൂറല്‍ നാരുവാമൂട് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആര്‍.വി ബൈജു, തൃശ്ശൂര്‍ ക്രൈം ബ്രാഞ്ചിലെ എ.എസ്.ഐ കെ സൂരജ്, മലപ്പുറം വിജിലന്‍സിലെ എ.എസ്.ഐ പി.എന്‍ മോഹനകൃഷ്ണന്‍ എന്നിവരാണ് മെഡലിന് അര്‍ഹരായത്.

Related Articles

Back to top button