IndiaLatest

എംഎസ് ധോണി ഇനി പ്രതിരോധ മന്ത്രാലയത്തില്‍

“Manju”

നാഷണല്‍ കേഡറ്റ് കോര്‍പ്‌സിന്റെ സമഗ്രമായ അവലോകനത്തിനായി പ്രതിരോധ മന്ത്രാലയം ഒരു ഉന്നതതല വിദഗ്ദ്ധ സമിതിയെ രൂപീകരിച്ചു. മുന്‍ എംപി ബൈജയന്ത് പാണ്ഡ അധ്യക്ഷനായ സമിതിയില്‍ എംഎസ് ധോണി, ഐസിസിആര്‍ പ്രസിഡന്റ് ആനന്ദ് മഹീന്ദ്ര, എംപി വിനയ് സഹസ്രബുദ്ധെ എന്നിവരും ഉള്‍പ്പെടുന്നു.
‘മാറുന്ന കാലഘട്ടത്തില്‍ എന്‍സിസി കൂടുതല്‍ പ്രസക്തമാക്കുന്നതിന് നാഷണല്‍ കേഡറ്റ് കോര്‍പ്‌സിന്റെ (എന്‍സിസി) സമഗ്രമായ അവലോകനത്തിനായി മുന്‍ പാര്‍ലമെന്റ് അംഗം ശ്രീ ബൈജയന്ത് പാണ്ഡയുടെ അധ്യക്ഷതയില്‍ പ്രതിരോധ മന്ത്രാലയം ഒരു ഉന്നതതല വിദഗ്ധ സമിതി രൂപീകരിച്ചതായി,’ പ്രതിരോധ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
‘എന്‍സിസി കേഡറ്റുകള്‍ വിവിധ മേഖലകളില്‍ രാഷ്ട്രനിര്‍മ്മാണത്തിനും ദേശീയ വികസന ശ്രമങ്ങള്‍ക്കും കൂടുതല്‍ ഫലപ്രദമായി സംഭാവന നല്‍കാനും ഓര്‍ഗനൈസേഷന്റെ മൊത്തത്തിലുള്ള പുരോഗതിക്കും അന്താരാഷ്ട്ര യുവജന സംഘടനകളുടെ മികച്ച രീതികള്‍ പഠിക്കാനുമാണ്’ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button