IndiaKeralaLatest

ബജറ്റില്‍ ദരിദ്രരേയും തൊഴിലാളികളേയും വഞ്ചിച്ചു; പി ചിദംബരം

“Manju”

ന്യൂഡല്‍ഹി: 2021-2022 വര്‍ഷത്തെ കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ ധനമന്തിയും കോണ്‍ഗ്രസ്‌ നേതാവുമായ പി ചിദംബരം. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിന്‌ ഒന്നിനും പൂജ്യത്തിനുമിടയില്‍ ഏത്‌ നമ്ബറിട്ടും റേറ്റ്‌ ചെയ്യാമെന്ന്‌ പി ചിദംബരം പരിഹസിച്ചു. 2020ലെ ദീര്‍ഘ ബജറ്റില്‍ നിന്നും പ്രത്യേകിച്ച്‌ ഒരു സന്ദേശവും ബജറ്റില്‍ നിന്നും ലഭിക്കുന്നില്ല. ബജറ്റ്‌ ദരിദ്രരേയും കുടിയേറ്റ തൊഴിലാളികളേയും വഞ്ചിച്ചെന്നും കോണ്‍ഗ്രസ്‌ നേതാവ്‌ ആരോപിച്ചു. പാര്‍ട്ടി ആസ്ഥാനത്ത്‌ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.
ധനമന്ത്രി അവതരിപ്പിച്ച ദീര്‍ഘമേറിയ ബജറ്റ്‌ പ്രസംഗം നമ്മള്‍ കേട്ടതാണ്‌. 160 മിനുട്ടുകളോളം നീണ്ടു നിന്ന അവതരണമായിരുന്നു അത്‌. എന്നെപ്പോലെ നിങ്ങളും ക്ഷീണിതരായിട്ടുണ്ടെങ്കില്‍ നിങ്ങളെ കുറ്റം പറയില്ല. 2020ലെ ബജറ്റുകൊണ്ട്‌ പറയാന്‍ ഉദ്ദേശിച്ച സന്ദേശമെന്തായിരുന്നെന്ന്‌ മനസിലാക്കാന്‍ എനിക്ക്‌ സാധിച്ചിട്ടില്ല. ഓര്‍ത്തെടുക്കാന്‍ പറ്റുന്ന ആശയമോ പ്രസ്‌താവനയോ ഒന്നും തന്നെ എനിക്ക്‌ പ്രസംഗത്തില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും പി ചിദംബരം പറഞ്ഞു.
സാമ്ബത്തിക വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനോ, വളര്‍ച്ച നിരക്ക്‌ ത്വരിതപ്പെടുത്താനോ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാനോ , കാര്യക്ഷമത വര്‍ധിപ്പിക്കാനോ, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ, ലോക വ്യാപാരത്തിന്റെ വലിയൊരു പങ്ക്‌ നേടാനോ സര്‍ക്കാരിന്‌ ഇതുവരെയും സാധിച്ചിട്ടില്ലെന്നും ചിദംബരം പറഞ്ഞു.
ബജറ്റിന്‌ റേറ്റ്‌ നല്‍കുകയാണെങ്കില്‍ ഒന്നുമുതല്‍ പത്ത്‌ വരെയുള്ള ഏത്‌ നമ്ബര്‍ എടുക്കുമെന്ന്‌ ചോദിച്ചപ്പോള്‍ ഒന്നിനും പൂജ്യത്തിനുമിടയിലുള്ള ഏത്‌ നമ്ബറും നല്‍കാമെന്നായിരുന്നു ചിദംബരത്തിന്റെ പരിഹാസത്തില്‍ പൊതിഞ്ഞ മറുപടി
കേന്ദ്ര ബജറ്റിനെതിരെ കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധിയും രഗത്തെത്തിയിരുന്നു.മണിക്കൂറുകള്‍ നിന്ന്‌ പ്രസംഗിച്ചിട്ടുണ്ടാകാം പക്ഷെ കാര്യമില്ലെന്നും രാഹുല്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും നീളം കൂടിയ ബജറ്റാണ്‌ ധനമന്ത്രി നിര്‍മല സീതാരാമന്‍ ശനിയാഴ്‌ച്ച അവതരിപ്പിച്ചത്‌. ആദായ നികുതി ഘടനയില്‍ വന്‍ ഇളവാണ്‌ ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്‌.
രാജ്യം സാമ്ബത്തിക പ്രതിസന്ധിയിലാഴ്‌ന്നതിന്‌ പിന്നാലെ തൊഴിലില്ലായ്‌മ അതിരൂക്ഷമാകുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. രാജ്യത്തെ പല കമ്ബനികളും അടച്ചു പൂട്ടുകയും ജോലിക്കാരെ പിരിച്ചുവിടുകയും തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കുകും ചെയ്‌തിരുന്നു. ഇതിന്‌ പരിഹാരമെന്ന നിലക്കാണ്‌ ധനമന്ത്രിയുടെ പ്രഖ്യാപനം.

Related Articles

Back to top button