IndiaLatest

രാജ്യത്ത് 44,658 പുതിയ കൊവിഡ് കേസുകള്‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 44,658 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 496 മരണങ്ങളാണ് ഇന്നലെ ഉണ്ടായത്. ഇതുവരെ രാജ്യത്ത് 3,26,03,188 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 4,36,861 ആയി. ആകെ കേസുകളുടെ 1.06 ശതമാനമാണ് നിലവിലെ സജീവ കേസുകള്‍. 3,44,899 പേരാണ് ഇപ്പോള്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്.

32,988 പേര്‍ ഇന്നലെ രോഗമുക്തി നേടി. 97.60 ശതമാനമാണ് രോഗമുക്തി നിരക്ക്. 2.45 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 32 ദിവസമായി മൂന്ന് ശതമാനത്തിന് താഴെയാണ് ടി പി ആര്‍ രേഖപ്പെടുത്തുന്നത്. രാജ്യത്ത് ഇന്നലെ വരെ 51.49 കോടി പരിശോധനകള്‍ ഇതുവരെ നടത്തി. 61.22 കോടി ഡോസ് വാക്‌സീനുകള്‍ ഇതുവരെ വിതരണം ചെയ്തു.

Related Articles

Back to top button