InternationalLatest

പാകിസ്ഥാനെ ചൈന ചതിക്കുകയായിരുന്നു – പാക് നയതന്ത്രജ്ഞന്‍

“Manju”

തങ്ങളുടെ ഏറ്റവും വലിയ സുഹൃത്ത് ചൈന ആണെന്നാണ് ഇതുവരെയും പാകിസ്ഥാന്‍ അഹങ്കരിച്ചിരുന്നത്.എന്നാല്‍ പാകിസ്ഥാനെ ചൈന ചതിക്കുകയായിരുന്നു എന്നാണു ഇപ്പോള്‍ പാക് വിദഗ്ധരുടെ പക്ഷം. പാക്കിസ്ഥാനികളുടെ വിശ്വാസത്തെ മുതലെടുത്ത് ചൈന, സ്വന്തം ബിസിനസ് താല്പര്യങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുകയായിരുന്നു എന്ന് പാക് മുന്‍ നയതന്ത്രജ്ഞന്‍ ഹുസൈന്‍ ഹഖാനി ആരോപിച്ചു . ഹഡ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദക്ഷിണ-മധ്യ ഏഷ്യാ ഡയറക്ടര്‍ കൂടിയായ അദ്ദേഹം ഡിപ്ലോമാറ്റ് മാഗസിനില്‍ എഴുതിയ ലേഖനത്തിലാണ് ചൈനയുടെ മുതലെടുപ്പിനെ കുറിച്ച് തുറന്നെഴുതിയത്.

ചൈനയുമായി സുസ്ഥിരമായ നയതന്ത്ര ബന്ധം പുലര്‍ത്താനുള്ള പാകിസ്ഥാന്റെ ആഗ്രഹം 62 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന പാക്-ചൈന എക്കണോമിക് കോറിഡോര്‍ (CPEC) ആരംഭിക്കാനുള്ള കാരണമായി. എന്നാല്‍ ഇപ്രകാരം തുടങ്ങിയ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രോജക്ടുകളിലെ രേഖകള്‍ ഒന്നും സുതാര്യമായിരുന്നില്ല എന്നാണ് ഹഖാനി പറയുന്നത്. പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയായ വൈദ്യുത പ്ലാന്റില്‍ നിന്നും പാകിസ്ഥാനിലെ ഉപഭോക്താക്കള്‍ക്ക് വളരെ കൂടിയ വിലയിലാണ് വൈദ്യുതി നല്‍കിയിരുന്നത്.പാകിസ്താന്‍ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന വൈദ്യുതി വില നിശ്ചയിക്കുന്നതിനുള്ള കാരണങ്ങള്‍ പരിശോധിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രൂപീകരിച്ച സമിതി, പാകിസ്ഥാനിലെ ചൈനീസ് സ്വകാര്യ വൈദ്യുതി ഉല്‍പാദകര്‍ ഉള്‍പ്പെടുന്ന അഴിമതി പുറത്തു കൊണ്ടു വന്നു.

പക്ഷെ ചൈനീസ് സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ അഴിമതിയെ കുറിച്ചുള്ള അന്വേഷണങ്ങള്‍ പോലും ഇമ്രാന്‍ ഖാന്‍ നിര്‍ത്തി വെയ്ക്കുകയാണ് ഉണ്ടായത്.പാകിസ്ഥാനിലെ മാറി മാറി വന്ന സര്‍ക്കാരുകളും, പട്ടാളവും എല്ലാം ഇന്ത്യയ്ക്കെതിരായ യുദ്ധത്തില്‍, പ്രധാന പിന്തുണ ആയാണ് ചൈനയെ കരുതിയിരുന്നത്. പാകിസ്ഥാന്റെ സാമ്ബത്തികാവസ്ഥ തകര്‍ന്നടിഞ്ഞ് രാജ്യം പാപ്പരത്വത്തിന്റെ വക്കിലാണിപ്പോള്‍ നില്‍ക്കുന്നത്. ഇത്തരമൊരു ദുര്‍ഘടാവസ്ഥയിലാണ് കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതും.

രാജ്യത്തിന്റെ നയങ്ങള്‍ പരിഷ്‌കരിച്ച് പുരോഗമനത്തിലേയ്ക്ക് ചുവടുവയ്ക്കാന്‍ ശ്രമിക്കുന്നതിന് പകരം, ഭരണാധികാരികള്‍ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ സഹായം അഭ്യര്‍ത്ഥിച്ച് യാചകരെ പോലെ നില്‍ക്കുകയാണ്. തീവ്രവാദതിരെ പോരാടുന്നതിനുള്ള പ്രതിഫലം എന്നെല്ലാമുള്ള പേരില്‍ ലോകരാഷ്ട്രങ്ങളില്‍ നിന്നും ധനസഹായം വാങ്ങുന്നതല്ലാതെ, ആഭ്യന്തര തലത്തില്‍ വികസനങ്ങള്‍ കൊണ്ടുവരാനുള്ള യാതൊരു ശ്രമങ്ങളും നടക്കുന്നില്ല. ഹഖാനി പറഞ്ഞു

പാകിസ്ഥാന്‍ ഒരു ആണവശക്തിയായി മാറിയത് പോലും ചൈനയുടെ സഹായത്തോടെയാണ്. എന്നാല്‍ തങ്ങളെ സഹായിക്കാന്‍ എന്ന വ്യാജേന ചൈന സ്വന്തം വ്യാവസായിക താല്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്നാണ് ഹഖാനിയുടെ വാദം.വീണ്ടും വീണ്ടും പാകിസ്ഥാന്റെ രോദനങ്ങള്‍ വിശ്വസിച്ചു കൊണ്ട് സഹായിക്കാന്‍ ലോകരാജ്യങ്ങള്‍ തയ്യാറാകും എന്നത് വെറും മിഥ്യാ ധാരണയാണ് . ഇപ്പോള്‍ രാജ്യത്തെ ചൈനീസ് നിക്ഷേപങ്ങളും ജനങ്ങളുടെ മേല്‍ പതിച്ചിട്ടുള്ള ഒരു വന്‍ ബാധ്യതയായി മാറിയെന്നു തോന്നുന്നു.

നികുതിയും വൈദ്യുത നിരക്കും വര്‍ദ്ധിപ്പിക്കുവാന്‍ IMF (അന്താരാഷ്ട്ര നാണയ നിധി) പാകിസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. പാകിസ്ഥാന്‍ പുലര്‍ത്തി വരുന്ന അമിതമായ ചൈനീസ് വിധേയത്വം മൂലം, അമേരിക്കയും കൂടുതല്‍ സഹായങ്ങള്‍ ചെയ്യാന്‍ സാധ്യതയില്ല.ഇത്തരമൊരു ദുര്‍ഘടാവസ്ഥയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ഇപ്പോഴത്തെ ഭരണാധികാരികള്‍ക്കും സാധിക്കില്ല. പാകിസ്ഥാനിലെ ജനത ഇതിലും ഭേദപ്പെട്ടൊരു ജീവിതം അര്‍ഹിക്കുന്നു.’ എന്നും ഹഖാനി പറഞ്ഞു.

തങ്ങളുടെ ഏറ്റവും വലിയ സുഹൃത്ത് ചൈന ആണെന്നാണ് ഇതുവരെയും പാകിസ്ഥാന്‍ അഹങ്കരിച്ചിരുന്നത്.എന്നാല്‍ പാകിസ്ഥാനെ ചൈന ചതിക്കുകയായിരുന്നു എന്നാണു ഇപ്പോള്‍ പാക് വിദഗ്ധരുടെ പക്ഷം. പാക്കിസ്ഥാനികളുടെ വിശ്വാസത്തെ മുതലെടുത്ത് ചൈന, സ്വന്തം ബിസിനസ് താല്പര്യങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുകയായിരുന്നു എന്ന് പാക് മുന്‍ നയതന്ത്രജ്ഞന്‍ ഹുസൈന്‍ ഹഖാനി ആരോപിച്ചു . ഹഡ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദക്ഷിണ-മധ്യ ഏഷ്യാ ഡയറക്ടര്‍ കൂടിയായ അദ്ദേഹം ഡിപ്ലോമാറ്റ് മാഗസിനില്‍ എഴുതിയ ലേഖനത്തിലാണ് ചൈനയുടെ മുതലെടുപ്പിനെ കുറിച്ച് തുറന്നെഴുതിയത്.

ചൈനയുമായി സുസ്ഥിരമായ നയതന്ത്ര ബന്ധം പുലര്‍ത്താനുള്ള പാകിസ്ഥാന്റെ ആഗ്രഹം 62 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന പാക്-ചൈന എക്കണോമിക് കോറിഡോര്‍ (CPEC) ആരംഭിക്കാനുള്ള കാരണമായി. എന്നാല്‍ ഇപ്രകാരം തുടങ്ങിയ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രോജക്ടുകളിലെ രേഖകള്‍ ഒന്നും സുതാര്യമായിരുന്നില്ല എന്നാണ് ഹഖാനി പറയുന്നത്. പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയായ വൈദ്യുത പ്ലാന്റില്‍ നിന്നും പാകിസ്ഥാനിലെ ഉപഭോക്താക്കള്‍ക്ക് വളരെ കൂടിയ വിലയിലാണ് വൈദ്യുതി നല്‍കിയിരുന്നത്.പാകിസ്താന്‍ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന വൈദ്യുതി വില നിശ്ചയിക്കുന്നതിനുള്ള കാരണങ്ങള്‍ പരിശോധിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രൂപീകരിച്ച സമിതി, പാകിസ്ഥാനിലെ ചൈനീസ് സ്വകാര്യ വൈദ്യുതി ഉല്‍പാദകര്‍ ഉള്‍പ്പെടുന്ന അഴിമതി പുറത്തു കൊണ്ടു വന്നു.

പക്ഷെ ചൈനീസ് സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ അഴിമതിയെ കുറിച്ചുള്ള അന്വേഷണങ്ങള്‍ പോലും ഇമ്രാന്‍ ഖാന്‍ നിര്‍ത്തി വെയ്ക്കുകയാണ് ഉണ്ടായത്.പാകിസ്ഥാനിലെ മാറി മാറി വന്ന സര്‍ക്കാരുകളും, പട്ടാളവും എല്ലാം ഇന്ത്യയ്ക്കെതിരായ യുദ്ധത്തില്‍, പ്രധാന പിന്തുണ ആയാണ് ചൈനയെ കരുതിയിരുന്നത്. പാകിസ്ഥാന്റെ സാമ്ബത്തികാവസ്ഥ തകര്‍ന്നടിഞ്ഞ് രാജ്യം പാപ്പരത്വത്തിന്റെ വക്കിലാണിപ്പോള്‍ നില്‍ക്കുന്നത്. ഇത്തരമൊരു ദുര്‍ഘടാവസ്ഥയിലാണ് കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതും.

രാജ്യത്തിന്റെ നയങ്ങള്‍ പരിഷ്‌കരിച്ച് പുരോഗമനത്തിലേയ്ക്ക് ചുവടുവയ്ക്കാന്‍ ശ്രമിക്കുന്നതിന് പകരം, ഭരണാധികാരികള്‍ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ സഹായം അഭ്യര്‍ത്ഥിച്ച് യാചകരെ പോലെ നില്‍ക്കുകയാണ്. തീവ്രവാദത്തിനെതിരെ പോരാടുന്നതിനുള്ള പ്രതിഫലം എന്നെല്ലാമുള്ള പേരില്‍ ലോകരാഷ്ട്രങ്ങളില്‍ നിന്നും ധനസഹായം വാങ്ങുന്നതല്ലാതെ, ആഭ്യന്തര തലത്തില്‍ വികസനങ്ങള്‍ കൊണ്ടുവരാനുള്ള യാതൊരു ശ്രമങ്ങളും നടക്കുന്നില്ല. ഹഖാനി പറഞ്ഞു

പാകിസ്ഥാന്‍ ഒരു ആണവശക്തിയായി മാറിയത് പോലും ചൈനയുടെ സഹായത്തോടെയാണ്. എന്നാല്‍ തങ്ങളെ സഹായിക്കാന്‍ എന്ന വ്യാജേന ചൈന സ്വന്തം വ്യാവസായിക താല്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്നാണ് ഹഖാനിയുടെ വാദം.വീണ്ടും വീണ്ടും പാകിസ്ഥാന്റെ രോദനങ്ങള്‍ വിശ്വസിച്ചു കൊണ്ട് സഹായിക്കാന്‍ ലോകരാജ്യങ്ങള്‍ തയ്യാറാകും എന്നത് വെറും മിഥ്യാ ധാരണയാണ് . ഇപ്പോള്‍ രാജ്യത്തെ ചൈനീസ് നിക്ഷേപങ്ങളും ജനങ്ങളുടെ മേല്‍ പതിച്ചിട്ടുള്ള ഒരു വന്‍ ബാധ്യതയായി മാറിയെന്നു തോന്നുന്നു.

നികുതിയും വൈദ്യുത നിരക്കും വര്‍ദ്ധിപ്പിക്കുവാന്‍ IMF (അന്താരാഷ്ട്ര നാണയ നിധി) പാകിസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. പാകിസ്ഥാന്‍ പുലര്‍ത്തി വരുന്ന അമിതമായ ചൈനീസ് വിധേയത്വം മൂലം, അമേരിക്കയും കൂടുതല്‍ സഹായങ്ങള്‍ ചെയ്യാന്‍ സാധ്യതയില്ല.ഇത്തരമൊരു ദുര്‍ഘടാവസ്ഥയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ഇപ്പോഴത്തെ ഭരണാധികാരികള്‍ക്കും സാധിക്കില്ല. പാകിസ്ഥാനിലെ ജനത ഇതിലും ഭേദപ്പെട്ടൊരു ജീവിതം അര്‍ഹിക്കുന്നു.’ എന്നും ഹഖാനി പറഞ്ഞു.

Related Articles

Back to top button