IndiaKeralaLatest

മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞ് സംസ്കാരത്തിന് അല്‍പസമയം മുമ്പ് കണ്ണുതുറന്നു

“Manju”

ദിസ്പുര്‍: ആശുപത്രിക്കാര്‍ മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞ് സംസ്കാരത്തിന് അല്‍പസമയം മുമ്പ് കണ്ണുതുറന്നു.അസമിലെ ദിബ്രുഗഡ് ജില്ലയിലെ മട്ടക്ക് ടീ എസ്റ്റേറ്റ് മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ ടീ ഗാര്‍ഡന്‍ ഹോസ്പിറ്റല്‍ കമ്പൗണ്ടര്‍ ഗൗതം മിത്ര എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് തേയിലത്തൊഴിലാളികളായ ദമ്പതികള്‍ തങ്ങളുടെ രണ്ടുമാസം പ്രായമായ കുഞ്ഞുമായി ആശുപത്രിയിലെത്തിയത്. ആ സമയത്ത് ഡോക്ടറും നഴ്സുമാരും ആരും ഉണ്ടായിരുന്നില്ല.
കുട്ടിയെ പരിശോധിച്ച കമ്ബൗണ്ടര്‍ കുഞ്ഞ് മരിച്ചു പോയെന്ന് രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. ഹൃദയം തകര്‍ന്ന മാതാപിതാക്കള്‍ ‘മരിച്ച’കുഞ്ഞുമായി മടങ്ങിയെത്തി സംസ്കാര ചടങ്ങുകള്‍ക്കായുള്ള നടപടികള്‍ തുടങ്ങി.
ചടങ്ങുകള്‍ക്കായി ഒരുക്കങ്ങള്‍ നടക്കവെ അമ്മയുടെ മടിയിലായിരുന്ന കുഞ്ഞ് ചലിക്കാന്‍ തുടങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഗാര്‍ഡന്‍ ഹോസ്പിറ്റലിലേക്കും അവിടെ നിന്ന് അസം മെഡിക്കല്‍ കോളജിലേക്കും എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും കുഞ്ഞ് മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.
സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം നൂറുകണക്കിന് തൊഴിലാളികള്‍ ഗാര്‍ഡന്‍ ഹോസ്പിറ്റലിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു.
തുടര്‍ന്ന് ഇവര്‍ പൊലീസ് സ്റ്റേഷനിലേക്കും മാര്‍ച്ച്‌ നടത്തി. തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പൊലീസ് ആശുപത്രി കമ്ബൗണ്ടര്‍ ഗൗതം മിത്രയെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button