KeralaLatest

 പൗര്‍ണ്ണമി ദിവസമായ നാളെ മുതല്‍ ജന്മഗൃഹസമുച്ചയം തട്ടസമര്‍പ്പണം ആരംഭിക്കുന്നു.

“Manju”

പോത്തന്‍കോട് : ജന്മഗൃഹസമുച്ചയത്തിന് വേണ്ടിയുള്ള പ്രത്യേക തട്ടം സമര്‍പ്പണം ഈ മാസം 24-ാം തീയതി പൗര്‍ണ്ണമി ദിനത്തില്‍ ആരംഭിക്കുന്നു. പൗര്‍ണ്ണമി തട്ടം സമര്‍പ്പണത്തിന് വേണ്ടിയുള്ള രസീത് സൗകര്യം നിലവില്‍ പുഷ്പാഞ്ജലി എഴുതുന്ന കൗണ്ടറില്‍ തന്നെ ക്രമികരിച്ചിട്ടുണ്ട്. ജന്മഗൃഹസമുച്ചയത്തിന് വേണ്ടിയുള്ള സമര്‍പ്പണം പുഷ്പാഞ്ജലി കൗണ്ടറില്‍ അടച്ച് ഭക്തര്‍ക്ക് രസീത് വാങ്ങാവുന്നതാണ്. 24 ന് പൗര്‍ണ്ണമിനാളില്‍ വൈകുന്നേരം 6 മണിയുടെ ആരാധനയ്ക്കുശേഷമായിരിക്കും സഹകരണ മന്ദിരത്തില്‍ തട്ടം സമര്‍പ്പണം നടക്കുക.  നാളെ രാവിലെ 6 മണിയുടെ ആരാധനയെത്തുടര്‍ന്ന് തട്ടസമര്‍പ്പണത്തിനുള്ള രസീത് പുഷ്പാഞ്ജലി കൗണ്ടറില്‍ എഴുതാവുന്നതാണ്. എല്ലാ ആത്മബന്ധുക്കളേയും തട്ട സമര്‍പ്പണത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ആര്‍ട്സ് & കള്‍ച്ചര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അറിയിച്ചു.

2019 ഡിസംബര്‍ 22 നാണ് ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത ആശ്രമം സ്ഥാപകാചാര്യന്‍ നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മഗൃഹമായ ചേര്‍ത്തല ചന്ദിരൂരില്‍ ലോകത്തിന്റെ തീര്‍ത്ഥാന കേന്ദ്രമായി മാറുന്ന ജന്മഗൃഹ സമുച്ചയത്തിന് ശിലാസ്ഥാപനം നടത്തിയത്.

Related Articles

Back to top button