IndiaLatest

ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ വീട് ബിജെപി ആക്രമിച്ചെന്ന് എഎപി; രാഷ്ട്രീയ നേതാക്കളെ ലക്ഷ്യംവച്ച് നടത്തുന്ന ആക്രമണങ്ങള്‍ ദുഖകരം- കെജ്‌രിവാള്‍

“Manju”

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട് ബിജെപി ആക്രമിച്ചെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി. സംഭവത്തിന്റെ വീഡിയോ മനീഷ് സിസോദിയ പുറത്തുവിട്ടിട്ടുണ്ട്. അക്രമാസക്തരായ ജനക്കൂട്ടം മനീഷ് സിസോദിയയുടെ വീട്ടിലേക്ക് പോലീസ് ഉദ്യോഗസ്ഥരെ മറികടന്ന് നീങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

ജനാധിപത്യത്തില്‍ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യംവച്ച് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത് ദുഃഖകരമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. സംഭവത്തെപ്പറ്റി കേന്ദ്ര സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തണമെന്നും സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികള്‍ ആയവരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button