IndiaLatest

പരിഷ്​കാരങ്ങള്‍ക്കൊരുങ്ങി സര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി: ജി.എസ്​.ടിയില്‍ സമഗ്രമായ പരിഷ്​കാരങ്ങള്‍ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പുതിയ നികുതി സ​മ്പ്രദായം അടുത്ത ജൂലൈയില്‍ അഞ്ച്​ വര്‍ഷം തികക്കാനിരിക്കെയാണ്​ മാറ്റങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്​. നികുതി ഘടനയിലെ പരിഷ്​കാരങ്ങള്‍ മുതല്‍ ജി.എസ്​.ടിയില്‍ നിന്നും ഒഴിവാക്കിയ ഉല്‍പന്നങ്ങളുടെ ലിസ്റ്റില്‍ വരെ മാറ്റങ്ങളുണ്ടാകും.

നിലവില്‍ ജി.എസ്​.ടിയില്‍ നാല്​ നിരക്കുകളാണ്​ ഉള്ളത്​. ഇത്​ മൂന്നായി ചുരുങ്ങുമെന്നാണ്​ റിപ്പോര്‍ട്ട്​. സംസ്ഥാന സര്‍ക്കാറുകള്‍ക്ക്​ നല്‍കുന്ന ജി.എസ്​.ടി നഷ്​ടപരിഹാരവും അടുത്ത വര്‍ഷം മുതല്‍ ഒഴിവാക്കും. കര്‍ണാടക മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി ഉടന്‍ ഇതിനുള്ള ശിപാര്‍ശകള്‍ നല്‍കും. ഇത്​ അടുത്ത ജി.എസ്​.ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയാവുമെന്നാണ്​ റിപ്പോര്‍ട്ട്​. നികുതിഘടനയില്‍ മാറ്റം വരുന്നതിനോട്​ സംസ്ഥാനങ്ങള്‍ അനുകൂലിക്കുന്നുവെന്നാണ്​​ വിവരം. അഞ്ച്​, 12 ശതമാനം നിരക്കുകള്‍ ഒറ്റ നിരക്കായി മാറ്റുമെന്നാണ്​ സൂചന. നിലവില്‍ ജി.എസ്​.ടിയില്‍ നിന്നും ഒഴിവാക്കപ്പെടുന്ന പല സേവനങ്ങളും ചരക്കുകളും നികുതി പരിധിയിലേക്ക്​ വരും. ജി.എസ്​.ടി നഷ്​ടപരിഹാരം നല്‍കുന്നത്​ നിര്‍ത്തുമ്പോള്‍ വരുമാന നഷ്​ടമുണ്ടാകുമോയെന്ന ആശങ്ക സംസ്ഥാനങ്ങള്‍ക്കുണ്ട്​.

Related Articles

Back to top button