Latest

ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് അനേകർക്ക് പ്രചോദനം; പ്രധാനമന്ത്രി

“Manju”

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന് മൻ കി ബാത്തിലൂടെ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം വിരമിച്ച മിതാലി അനേകർക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇന്ത്യയിലെ ഏറ്റവും പ്രതിഭാധനരായ ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് മിതാലി.ക്രിക്കറ്റിൽ നിന്നുള്ള അവളുടെ വിരമിക്കൽ നിരവധി കായിക പ്രേമികളെ വിഷമത്തിലാക്കും.മിതാലി ഒരു അസാധാരണ കളിക്കാരി മാത്രമല്ല, നിരവധി കളിക്കാർക്ക് പ്രചോദനവുമാണ്. മിതാലിക്ക് എല്ലാ ആശംസകളും നേരുന്നു’ എന്നും പ്രധാനമന്ത്രി പറഞ്ഞു.

16 -ാം വയസ്സിൽ ക്രിക്കറ്റിൽ എത്തിപ്പെട്ട മിതാലിയുടെ കരിയർ ഏകദേശം 23 വർഷം നീണ്ടുനിന്നു. ഇന്ത്യയിലും പുറത്തും വനിതാ ഗെയിമിന്റെ വളർച്ചയുടെ പങ്ക് വഹിച്ചതിൽ ഒരാൾ കൂടെയാണ് താരം.ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നതായി ഈ മാസം തുടക്കത്തിലാണ് മിതാലി പ്രഖ്യാപിച്ചത്.12 ടെസ്റ്റും 232 ഏകദിനവും 89 ട്വന്റി 20യും അടങ്ങുന്നതാണ് മിതാലിയുടെ 23 വർഷം നീണ്ട ക്രിക്കറ്റ് കരിയർ.ഏകദിനത്തിൽ 7805 റൺസ് നേടിയ മിതാലിയുടെ ശരാശരി 50 റൺസ് ആണ്. ട്വന്റി 20യിൽ 2364 റൺസും നേടി. 12 ടെസ്റ്റിൽ ഒരു സെഞ്ച്വറിയും നാല് അർധസെഞ്ച്വറിയും നേടി.

2017 ലെ ഐസിസി വനിതാ ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയെ നയിച്ച 39 കാരിയായ മിതാലി, ഐസിസി വനിതാ ലോകകപ്പിൽ ഓസ്ട്രേലിയൻ ഇതിഹാസം ബെലിൻഡ ക്ലാർക്കിന്റെ റെക്കോർഡ് തകർത്തിരുന്നു. ഒപ്പം ഏറ്റവും കൂടുതൽ മത്സരങ്ങൾ നയിച്ച വനിത എന്ന റെക്കോഡും സ്വന്തമാക്കി. ക്യാപ്റ്റൻ എന്ന നിലയിൽ 155 ൽ 89 വിജയങ്ങളും മിതാലിയുടെ പേരിലുണ്ട്.

Related Articles

Back to top button