Kerala

കാസർ​ഗോഡ് കൊവിഡ് ഭീതി ഒഴിയുന്നു; 26 പേർക്ക് രോ​ഗമുക്തി

“Manju”

ഹർഷദ് ലാൽ, കണ്ണൂർ

കൊവിഡ് ഭീതികൾക്കിടയിൽ ആശ്വാസമായി കാസർ​ഗോഡ് നിന്ന് 26 പേർ ആശുപത്രി വിടുന്നു. തുടർപരിശോധനാ ഫലങ്ങൾ നെഗറ്റീവായ 26 പേരാണ് കാസർ​ഗോഡ് നിന്ന് ഇന്ന് ആശുപത്രി വിടുന്നത്. ജനറൽ ആശുപത്രിയിൽ കഴിയുന്ന ഇവരെ ഡിസ്ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡ് അനുമതി നൽകി. ഇതോടെ ജില്ലയിൽ കൊവിഡ് മുക്തരായവരുടെ എണ്ണം 60 ആയി.

രണ്ടാം ഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച 165 പേരിൽ ഇപ്പോൾ ചികിത്സയിൽ കഴിയവരുടെ എണ്ണം 105 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ രോഗ സ്ഥിരീകരണത്തിൻ്റെ തോത് കുറഞ്ഞതും ആശ്വാസമാണ്. ഒപ്പം കൂടുതൽ പേർ കൊവിഡ് മുക്തതരാകുന്നതിൻ്റെ ആത്മവിശ്വാസമുണ്ട് കാസർ​ഗോഡിന്.

അതേസമയം, സമൂഹ വ്യാപനത്തിൻ്റെ സാധ്യത ഈ ഘട്ടത്തിലും ആരോഗ്യ വകുപ്പ് തള്ളിക്കള്ളയുന്നില്ല. സമൂഹ സാമ്പിൾ ശേഖരണത്തിലൂടെ ഇതിനുത്തരം കണ്ടെത്തുകയാണ് അധികൃതർ. പെരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇന്നലെ 200 സാമ്പിളുകളാണ് ഇത്തരത്തിൽ ശേഖരിച്ചത്.
കൂടുതൽ രോഗ സ്ഥിരീകരണമുണ്ടായ കാസർ​ഗോഡ് ന​ഗരപരിധിയിലും സമൂഹ സാമ്പിളിനുള്ള സംവിധാനമൊരുക്കാനാണ് തീരുമാനം.

Related Articles

Leave a Reply

Back to top button