ഇതാണ് സ്പ്രിംഗ്ളർ ….. ഞങ്ങൾക്കൊന്നും ഒളിക്കാനില്ല

എസ്. സേതുനാഥ് മലയാലപ്പുഴ.
സ്പ്രിംഗ്ലര്‍ കരാര്‍ പുറത്ത് വിട്ട് സര്‍ക്കാര്‍
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ സ്പ്രിംഗ്ലര്‍ കമ്പനിയുമായുള്ള കരാര്‍ സര്‍ക്കാര്‍ പുറത്തു വിട്ടു. വിവരങ്ങളുടെ മേല്‍ അന്തിമതീരുമാനം. പൗരനാണെന്നും, വിവരങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്നും കരാറില്‍ പറയുന്നുണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ ആവശ്യങ്ങള്‍ക്കായി സപ്രിംഗ്ലറിനെ ഉപയോഗപ്പെടുത്താമെന്ന് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെയാണ് കരാര്‍ വിശദാംശങ്ങള്‍പുറത്തുവിട്ടിരിക്കുന്നത്.
ഏപ്രില്‍ രണ്ടിന് ഒപ്പു്വെച്ച കരാരിന്റെ കാലാവധി സെപ്റ്റംബര്‍ 24 വരെയാണ്. മാര്‍ച്ച് 25 മുതല്‍ സെപ്റ്റംബര്‍ 24വരെയുള്ള കാലയളവില്‍ വിവരങ്ങള്‍ ശേഖരിക്കാം
എന്നാണ് കരാറില്‍ പറയുന്നത്. മുന്‍കൂർ കരാര്‍ ആയത് കൊണ്ടാണ് ഇതു സാധ്യമാവുന്നത്.
വിവരങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്ന കാര്യം കരാറില്‍ പറയുന്നുണ്ട്. മാത്രമല്ല 12ാം തീയതി സ്പ്രിംഗ്ലര്‍ കമ്പനി ഐടി സെക്രട്ടറിക്കയച്ച കത്തിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു..
വിവാദങ്ങള്‍ കനത്തതോടെ കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്പ്രിംഗ്ളറിന്റെ വെബ് സൈറ്റിലേക്ക് അപ്ലോഡ് ചെയ്യണ്ടേന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരിക്കുന്നു.
സര്‍ക്കാര്‍ വെബ്സൈറ്റിലേക്ക് മാത്രം വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് പഞ്ചാത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. മുന്‍പ് കൊറോണ രോഗികളുടെ വിവരം ഇതിലേക്ക് നേരിട്ട് അപ്ലോഡ് ചെയ്യുകയായിരുന്നു.
വിവരങ്ങള്‍ നല്‍കിയാല്‍ കുഴപ്പമില്ലെന്നായിരുന്നു മുന്‍ ഉത്തരവ്. എന്നാല്‍ അമേരിക്കന്‍ കമ്പനിയുമായുള്ള വിവാദങ്ങള്‍ കനത്തതോടെയായിരുന്നു. സര്‍ക്കാര്‍ പിന്‍മാറിയത്. കരാര്‍ രേഖകള്‍ സര്‍ക്കാര്‍ എന്ത് കൊണ്ട് പുറത്തുവിടുന്നില്ലെന്നും പ്രതിപക്ഷം ചോദിച്ചിരുന്നു.