സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലതിരിച്ചുള്ള കണക്കുകൾ കോഴിക്കോട് 2022 എറണാകുളം 1781 മലപ്പുറം 1661 തൃശൂര്‍ 1388 കണ്ണൂര്‍ 1175 തിരുവനന്തപുരം 981 കോട്ടയം 973 ആലപ്പുഴ 704 കാസര്‍ഗോഡ് 676 പാലക്കാട് 581 ഇടുക്കി 469 കൊല്ലം 455 പത്തനംതിട്ട 390 വയനാട് 388Read More

ദേശീയ ലോക്ക്ഡൗണില്ല; സംസ്ഥാനങ്ങളുടെ തീരുമാനം – അമിത് ഷാ

ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലും ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നും അദ്ദേഹം അറിയിച്ചു. ദേശീയ ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യവസായ സംഘടനകളെയും അറിയിച്ചിരുന്നു. പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രതിദിന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. മരണനിരക്ക് മുന്‍പത്തെ പോലെയില്ല. പ്രാദേശികമായ നിയന്ത്രണമോ, സംസ്ഥാന തല ലോക്ക്ഡൗണോ ഏതാണ് വേണ്ടതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്. അതേസമയം […]Read More

രണ്ടാംതരംഗത്തില്‍ ശ്വാസതടസം കൂടുതൽ- ഐസിഎംആര്‍

ന്യൂഡൽഹി: കോവിഡ് രണ്ടാംതരംഗത്തിൽ ശ്വാസതടസം കൂടുതലാണെന്ന് ഐസിഎംആർ. ഈ ഘട്ടത്തിൽ രോഗവ്യാപനം സംഭവിച്ചാൽ അവയ്ക്ക് ലക്ഷണങ്ങൾ കുറവാണ് എന്നാൽ തീവ്രത കൂടുതലാണെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാഗവത. 70 ശതമാനം രോഗികളും 40 വയസിനുമുകളിലുള്ളവരെന്നും വിലയിരുത്തൽ. രാജ്യത്തെ ഗുരുതര സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത അടിയന്തിര യോഗം ഡൽഹിയിൽ തുടരുകയാണ്.Read More

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് കൊവിഡ്

ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചികിത്സക്കായി ഡല്‍ഹി എയിംസിൽ പ്രവേശിപ്പിച്ചു.Read More

ഓട്ടോ ആറ്റിലേയ്ക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട അമ്പാറനിരപ്പ് റോഡില്‍ ചിറ്റാറ്റിന്‍കരയില്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് ആറ്റിലേയ്ക്ക് മറിഞ്ഞ് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയില്‍ 3 പേരാണ് ഉണ്ടായിരുന്നത്. ബൈക്ക് യാത്രികന്റെ കഴുത്തിനാണ് സാരമായ പരിക്കേറ്റത്. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബലവത്തായ കൈവരികളില്ലാത്ത ചിറ്റാറ്റിൻകര പാലം നേരത്തെ മുതലേ അപകടകേന്ദ്രമാണ്. മഴ ശക്തമായതോടെ ആറ്റിൽ വെള്ളമുണ്ടായിരുന്നതാണ് വീഴ്ചയുടെ ആഘാതം കുറച്ചത്. ഓട്ടോ ഡ്രൈവർ മദ്യപിച്ചതായി സംശയിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു.Read More

മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്കും വാക്‌സിന്‍

ന്യൂഡല്‍ഹി: അടുത്ത മാസം ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കൊവിഡ്‌ വാക്‌സിനെടുക്കാം.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. രാജ്യത്ത് കൊവിഡ്‌ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ണായക തീരുമാനം.Read More

സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യുകെയില്‍ നിന്നും വന്ന 3 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക […]Read More

നാളെ മുതൽ രാത്രി കർഫ്യൂ : പൊതു ഗതാഗതത്തിനു നിയന്ത്രണം ഇല്ല

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ മുതൽ രാത്രി കാല കർഫ്യു.രാത്രി 9 മുതൽ രാവിലെ ആറുവരെ യാണ് രാത്രികാല കർഫ്യു. വർക്ക് ഫ്രം ഹോം നടപ്പാക്കും. പൊതു ഗതാഗതത്തിനു നിയന്ത്രണം ഇല്ല.Read More

പാലക്കാട് വീടിന് തീപിടിച്ച് യുവതി വെന്തുമരിച്ചു

പാലക്കാട്: പാലക്കാട് വീടിന് തീപിടിച്ച് യുവതി വെന്തുമരിച്ചു. മുതലമട കുറ്റിപ്പാടം കൃഷ്ണന്റെ മകള്‍ സുമ(26) ആണ് മരിച്ചത്.തിങ്കളാഴ്ചയാണ് സംഭവം. വീടിന് തീപിടിച്ചത് അറിഞ്ഞ് അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി. ഉദ്യോഗസ്ഥര്‍ തീയണയ്ക്കും മുന്‍പ് തന്നെ വീട് പൂര്‍ണമായും കത്തിനശിച്ചിരുന്നു. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Read More

സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക്

തിരുവനന്തപുരം: കൊറോണ വ്യാപന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്തത്തില്‍ ഇന്ന് വൈകിട്ട് യോഗ ചേരും. കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളിലെ തിരക്ക് കുറക്കാന്‍ കര്‍ശന നടപടി വേണമെന്ന് പോലീസ്. ഇതിനുള്ള നടപടികള്‍ ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ പോലീസ് ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ വെച്ചു. ഇന്ന് ചേരുന്ന ഉന്നത തല യോഗം ഇത് ചര്‍ച്ചചെയ്യും. കൊറോണ വ്യാപനം കുറക്കാന്‍ രാത്രി കര്‍ഫ്യൂ ഏര്‍പെടുത്തണമെന്നതാണ് നിര്‍ദേശം. സര്‍ക്കാര്‍ ഓഫീസുകളില്‍ വര്‍ക്ക് ഫ്രം ഹോം ആക്കാനും നിര്‍ദേശമുണ്ട്. […]Read More