മുഖ്യമന്ത്രിയ്ക്ക് എതിരെ രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ.
തിരുവനന്തപുരം: കോവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും മാത്രമല്ല 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെയും വിവരങ്ങള്‍ വിവാദ കമ്പനിയായ സ്പ്രിങ്ക്‌ളെര്‍.
ചോര്‍ത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
കോവിഡ് 19-മായി ബന്ധപ്പെട്ട് സ്പ്രിങ്ക്‌ളെര്‍ കമ്പനി കേരളത്തിന് നല്‍കുന്ന സേവനം സൗജന്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ കമ്പനിയുടെ സേവനത്തിനുള്ള തുക കോവിഡ് 19 നു ശേഷം നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ ഇന്ന് പുറത്തു വിട്ടിരിക്കുന്ന രേഖകളില്‍ പറയുന്നത്.
സര്‍ക്കാര്‍ പുറത്തുവിട്ട കരാറിനെക്കുറിച്ച് ബന്ധപ്പെട്ട ഒരു വകുപ്പിനും ഒരു വിവരവും അറിയില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. വെബ്‌സൈറ്റ് തിരുത്തിയെങ്കിലും ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇതുവരെയും വന്നിട്ടില്ല. മാറ്റം വരുത്തിയാലും വിവരങ്ങള്‍ സ്പ്രിങ്ക്‌ളെറിന്റെ വെബ്‌സൈറ്റിലേക്കാണ് പോകുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തദ്ദേശ സ്വയം ഭരണ വകുപ്പാണ് സ്പ്രിങ്ക്‌ളെറിനു വേണ്ടി ഡേറ്റ കളക്ട് ചെയ്യുന്നത്, അവര്‍ക്കും ഇതിനെപ്പറ്റി യാതൊരു ധാരണയും ഇല്ല. സാധാരണ ഗതിയില്‍ അന്തര്‍ദേശീയ കരാറുകള്‍ ഒപ്പിടുമ്പോള്‍ ബന്ധപ്പെട്ട വകുപ്പിലുള്ള മന്ത്രി അതിനു വേണ്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തും. മുഖ്യമന്ത്രി ഇതിനു വേണ്ടി ഐ.ടി. സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി ഫയലുകള്‍ ഇല്ല. .
സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്ന രേഖകള്‍ ഇമെയില്‍ സന്ദേശങ്ങള്‍ മാത്രമാണ്. ഈ വിവരങ്ങളല്ല മറിച്ച് സ്പ്രിങ്കളുമായി കരാറുണ്ടാക്കാന്‍ അതാതു വകുപ്പുകളെ ചുമതലപ്പെടുത്തിയ ഫയലുകള്‍ മുഖ്യമന്ത്രി പുറത്തു വിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വ്യക്തികളുടെ വിവരങ്ങള്‍ അന്താരാഷ്ട്ര കമ്പനികള്‍ക്ക് കൈമാറാനുള്ള അനുവാദം സംസ്ഥാന സര്‍ക്കാരിനില്ല. കരാറില്‍ ഏര്‍പ്പെടുമ്പോള്‍ സംസ്ഥാനകരാറില്‍ ഏര്‍പ്പെടുമ്പോള്‍ സംസ്ഥാന ക്യാബിനറ്റിന്റെയും കേന്ദ്രത്തിന്റെയും അനുമതി വേണം. എന്നാല്‍ ഇതൊന്നും . കേസില്‍ പാലിച്ചതായി കാണുന്നില്ല. നിലവില്‍ പുറത്തു വിട്ടിരിക്കുന്ന എഗ്രിമെന്റില്‍ സ്‌കോപ്പ്
ഓഫ് വര്‍ക്ക്,പീനല്‍ പ്രൊവിഷന്‍സ് എന്നിവയെക്കുറിച്ചൊന്നും പരാമര്‍ശിച്ച് കാണാത്തതില്‍ നിന്നും തന്നെ ഇതൊരു തട്ടിക്കൂട്ട് കരാറാണെന്ന നിഗമനത്തിലാണ് എത്തിച്ചേരാന്‍ സാധിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
350 കോടിയുടെ ഡേറ്റാ തട്ടിപ്പ് കേസില്‍ അമേരിക്കയില്‍ രണ്ട് വര്‍ഷമായി കേസ് നേരിടുന്ന കമ്പനിയാണ് സ്പ്രിങ്ക്‌ളെര്‍. ഡേറ്റ തട്ടിയെടുത്തു എന്നാരോപിച്ച ഈ കമ്പനിയുടെ പാര്‍ട്ട്‌ണര്‍ ആയിരുന്ന മറ്റൊരു കമ്പനി അമ്പത് മില്യണ്‍ ആവശ്യപ്പെട്ടുകൊണ്ട് കേസ് കൊടുത്തിരിക്കുകയാണ്. കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ അമേരിക്കയില്‍ രണ്ട് വര്‍ഷമായി ഡേറ്റാ തട്ടിപ്പിന് കേസില്‍ അകപ്പെട്ടിരിക്കുന്ന ഒരു കമ്പനിയ്ക്ക് നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ ഉടമ്പടി ഒപ്പിട്ടത് അതീവ ഗുരുതരമായ പ്രശ്‌നമാണ്. .
കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരുങ്ങളും വ്യക്തിഗത ഡേറ്റയും കച്ചവടം ചെയ്തു കൊടുത്തിരിക്കുകയാണ് ഇതു അഴിമതിയാണന്നും ചെന്നിത്തല പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടായാല്‍ കേസ് കൊടുക്കാന്‍ നമ്മള്‍ ന്യൂയോര്‍ക്കില്‍ പോകേണ്ടി വരുമെന്നും ഇന്ത്യയില്‍ കേസ് നില്‍ക്കില്ല എന്നും ചെന്നിത്തല പറഞ്ഞു.
ചുരുക്കത്തില്‍ കേരളീയരുടെ മൗലീകാവകാശം സംരക്ഷിക്കാന്‍ ന്യൂയോര്‍ക്കില്‍ പോകേണ്ട സ്ഥിതിയാണ് ഉള്ളത്. ഇന്നലെ ഐ.ടി. ഡിപ്പാര്‍ട്ട്‌മെന്റ് .പുറത്തിറക്കിയിരിക്കുന്ന രേഖകളില്‍ പതിനൊന്നും പന്ത്രണ്ടും തീയതികളിലാണ് അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്‌ളെറില്‍ നിന്ന് വിദേശിയായ ഡാന്‍ ഹെയ്‌ലി എന്നയാള്‍ ഇമെയിലിലൂടെ സെക്യൂരിറ്റി സംബന്ധിച്ച കാര്യങ്ങളുടെ ഉറപ്പ് നല്‍കിയിരിക്കുന്നത്. ഇത് ഒരു ലീഗല്‍ എഗ്രിമെന്റല്ല.
ഞാന്‍ പറഞ്ഞില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു ഉറപ്പ് വാങ്ങുമായിരുന്നില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ ഡേറ്റാ കച്ചവടത്തില്‍ കേരള മുഖ്യമന്ത്രിയുടെ പങ്ക് എന്താണെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി അറിയാതെയാണ് സ്പ്രിങ്ക്‌ളെറുമായുള്ള ഉടമ്പടി ഒപ്പിട്ടിരിക്കുന്നതെന്നും വിശ്വസിക്കാനാവില്ലെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി