Kerala
ആംബുലന്‍സുകള്‍ക്ക് മാത്രം പ്രവേശിപ്പിക്കും : കടുപ്പിച്ച് പൊലീസ്

ഗുരുദെത്
ചെന്നൈ : കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ അതിര്‍ത്തിയിലെ ലോക്ക്ഡൗണ്‍ നടപടി കടുപ്പിച്ച് പൊലീസ്. കളിയിക്കവിളയിലടക്കം വ്യാപക പരിശോധനയാണ് നടക്കുന്നത്.
അതേസമയം, അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി എത്തുന്ന ആംബുലന്‍സുകള്‍ക്ക് മാത്രമാണ് സംസ്ഥാനത്തേക്ക് പ്രവേശനമുള്ളത്. ഇത്തരം ആംബുലന്‍സില്‍ 3 പേരെ മാത്രമേ അനുവദിക്കുകയുള്ളു. ഇന്ന് മറ്റ് ആശുപത്രി ആവശ്യങ്ങള്‍ക്ക് വന്ന ആംബുലന്‍സുകള്‍ അതിര്‍ത്തിയില്‍ നിന്ന് മടക്കി അയച്ചു. ചരക്ക് വാഹനങ്ങളളും പരിശോധിക്കുന്നുണ്ട്.