Uncategorized

കോവിഡ് കാലം ദൂരദര്‍ശനു നല്ലകാലം

“Manju”

രജിലേഷ് കെ.എം.

രാമായണവും മഹാഭാരതവും വീണ്ടും സൂപ്പര്‍ഹിറ്റ്, മോദിയുടെ പ്രസംഗം കൂടി ആയതോടെ ദൂരദര്‍ശന്‍ ഒന്നാമത്
ന്യൂഡല്‍ഹി: രാമായണവും മഹാഭാരതവും വീണ്ടും സൂപ്പര്‍ ഹിറ്റാകുകയും ഒപ്പം മോഡിയുടെ പ്രസംഗം കൂടി ആയതോടെ ദൂരദര്‍ശന്‍ റേറ്റിംഗില്‍ ഒന്നാമത്. ദൂരദര്‍ശനില്‍ പുനഃസംപ്രേക്ഷണം ചെയ്യുന്ന രാമായണവും മഹാഭാരതവും ടെലിവിഷനില്‍ ഏറ്റവുമധികം പ്രേക്ഷകര്‍ കാണുന്ന ടിവി സീരിയലുകളെന്ന് റിപ്പോര്‍ട്ട്. പഴയ പരിപാടികളുടെ പുനഃസംപ്രേക്ഷണത്തിലൂടെ സ്വകാര്യ ചാനലുകളെ പിന്നിലാക്കി ദൂരദര്‍ശന്‍ നേടിയത് വന്‍ മുന്നേറ്റമാണ്.

രാമായണത്തിന്റെ ആദ്യ എപ്പിസോഡ് 34 കോടി ജനങ്ങളാണ് കണ്ടത്. വൈകുന്നേരം വീണ്ടും അതേ എപ്പിസോഡ് കണ്ടത് 45 കോടി ആളുകളും. ആദ്യത്തെ ആഴ്ച രാമായണത്തിന്റെ പ്രേക്ഷകര്‍ 17 കോടി കടന്നതായാണ് കണക്കുകള്‍. പുരാണകഥയെ അടിസ്ഥാനമാക്കി നിര്‍മിച്ച മഹാഭാരതവും പുനഃസംപ്രേക്ഷണത്തില്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ രാമായണത്തിന്റെ തൊട്ടുപിന്നിലുണ്ട്.
40,000 ശതമാനമാണ് ദൂരദര്‍ശന്റെ പ്രേക്ഷകനിരക്കിലുണ്ടായ വര്‍ധനവ്. 16 കോടി ജനങ്ങളാണ് മഹാഭാരതം കണ്ടത്. ഏപ്രില്‍ മൂന്ന് വരെയുള്ള കണക്കാണിത്. രാമായണത്തിനും മഹാഭാരതത്തിനും പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനങ്ങളോടുളള അഭിസംബോധനാ പ്രസംഗവും ഏറ്റവുമധികം ജനങ്ങള്‍ കണ്ട പരിപാടികളില്‍ മൂന്നാം സ്ഥാനത്ത്.
ഐക്യദീപം തെളിയിക്കാന്‍ ആഹ്വാനം ചെയ്ത മോദിയുടെ പ്രസംഗം വീക്ഷിച്ചത് 11.9 കോടി ജനങ്ങളാണ്, ലോക്ക്ഡൗണ്‍ പ്രസംഗം കണ്ടത് 19.7 കോടി ജനങ്ങളും.

Related Articles

Leave a Reply

Back to top button