KeralaLatest

വിദ്യാർത്ഥികൾക്കായി ഇനി മുതൽ ഡിജിറ്റൽ പാഠപുസ്തകം

“Manju”

 

ആർഷ രമണൻ

വിദ്യാഭ്യാസ പുരോഗതിയെ വളരയധികം സഹായിച്ചവയാണ് കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ. കാലോചിതമായ മാറ്റങ്ങൾ ഇവയുടെ ഘടനയിലും രീതിയിലും വന്നിട്ടുണ്ട്. ഇപ്പോഴിതാ കേരള സർക്കാർ വിദ്യാഭ്യാസ രംഗത്ത് പുതിയ ചില പരിഷ്ക്കാരങ്ങൾ വരുത്തിയിരിക്കുന്നു.അടുത്ത അധ്യയന വർഷം മുതൽ,ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ്സ്‌ വരെയുള്ള എല്ലാ പാഠപുസ്തകങ്ങളും ഇനി സൗജന്യമായി ഡൗൺലോഡ് ചെയ്യാം.പാഠപുസ്തകങ്ങൾ പി.ഡി.എഫ് രൂപത്തിൽ കേരള സർക്കാരിന്റെ സമഗ്ര പോർട്ടലിൽ ലഭ്യമാണ്. പാഠപുസ്തകങ്ങൾ ലഭിക്കാനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക..https://samagra.kite.kerala.gov.in/textbook/page ഫോണിൽ നിന്നുൾപ്പെടെ പുസ്തകങ്ങൾ ഡൌൺലോഡ് ചെയ്യുവാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന.അതാത് ക്ലാസുകളിലെ പാഠപുസ്‌തകങ്ങൾ ഭാഷ സെലക്ട്‌ ചെയ്തു ഡൌൺലോഡ് ചെയ്തെടുക്കുന്നതുൾപ്പെടെയുള്ള സൗകര്യം ഈ പോർട്ടലിൽ ലഭ്യമാണ്. കേരളത്തിന്റെ സമകാലീന വിദ്യാഭ്യാസ ചരിത്രത്തിന്റെ ചലനാത്മകതയെ അടയാളപ്പെടുത്തുന്ന മാറ്റമായി നമുക്കിതിനെ വിലയിരുത്താം

https://samagra.kite.kerala.gov.in/textbook/page

Related Articles

Leave a Reply

Check Also
Close
Back to top button