
രജിലേഷ് കെ.എം.
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയത് 168.9 കോടി രൂപ. ഇതുവരെ ചെലവാക്കിയത് 350 കോടി രൂപയും. കഴിഞ്ഞ മാസം 27നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൊവിഡ് ദുരിതാശ്വാസ നിധിയാക്കി മാറ്റിയത്.
350 കോടി രൂപയും സിവിൽ സപ്ലൈസിന് ഭക്ഷ്യ ധാന്യ കിറ്റ് നൽകാനാണ് കൊടുത്തത്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയാണ് കൊവിഡ് പ്രതിരോധ ഫണ്ടാക്കി മാറ്റിയത്. പ്രളയ ദുരിതാശ്വാസത്തിനായി 4798.04 കോടി രൂപ കിട്ടിയിരുന്നു. ഇതിൽ 3080.68 കോടി രൂപ ചെലവഴിച്ചതായാണ് കണക്ക്.