നിങ്ങളുടെ സംശയങ്ങൾ ഡോക്ടറോട് ചോദിക്കാം

ഹരീഷ് റാം
രോഗപ്രതിരോധത്തിന് ആയുർവ്വേദവും സിദ്ധയും.. നിങ്ങളുടെ സംശയങ്ങൾ ഡോക്ടറോട് ചോദിക്കാം.
കടൽ കടന്ന് വൈറസ്, നമ്മുടെ രാജ്യത്ത് എത്തിയതു മുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ശാന്തിഗിരി സജീവമായി മുന്നിലുണ്ട്.
വൈറസിനെതിരെയുള്ള യുദ്ധത്തിൽ, ശാരീരികമായ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കണ്ടതിന്റെ അനിവാര്യത തിരിച്ചറിഞ്ഞത് മുതൽ ജനങ്ങളിലേക്ക്, ഇക്കാര്യം എത്തിക്കുകയെന്ന ദൗത്യം ഏറ്റെടുത്ത് ഇന്ത്യയൊട്ടാകെയുള്ള ശാന്തിഗിരിയുടെ ഹോസ്പിറ്റലുകളിലൂടെ, പ്രവർത്തനങ്ങൾ തുടരുകയാണ്. പ്രതിരോധത്തിന്റെ ഭാഗമായി ആയുഷ് ഗൗഡ് ലൈൻ അനുസരിച്ചുള്ള മരുന്നുകൾ വിതരണം ചെയ്യുന്നതിനൊപ്പം ബോധവൽക്കരണവും നടത്തി വരുന്നു.ആയൂർവേദ സിദ്ധ ഡോക്ടർമാർ, ഹോസ്പിറ്റലുകളിലെ പേഷ്യന്റിനേയും അഭ്യുദയകാംക്ഷികളേയും , ഫോണിൽ വിളിച്ച് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നു. മാനസികമായ അസ്വസ്ഥതകളാൽ കാണപ്പെട്ടവരെ, പ്രത്യേകമായി കെയർ ചെയ്ത് വരുന്നു. ഓൺലൈൻ കൺസൾട്ടേഷൻ, സോഷ്യൽ മീഡിയ വഴിയുള്ള മാർഗനിർദ്ദേശങ്ങൾ എന്നിവയും സെന്ററുകൾ കേന്ദ്രീകരിച്ച് തുടർന്നു വരുന്നു.
ശാന്തിഗിരി മെഡിക്കൽ സർവീസസ് , സെൻട്രൽ ഓഫിസിന്റെ ആഭിമുഖ്യത്തിൽ , “രോഗപ്രതിരോധത്തിന് ആയുർവ്വേദവും സിദ്ധയും… നിങ്ങളുടെ സംശയങ്ങൾ ഡോക്ടറോട് ചോദിക്കാം ” എന്ന പ്രോഗ്രാം നടപ്പിലാക്കുകയാണ്. ഡോ. ബി .രാജ് കുമാർ, റിട്ടയേർഡ് ചീഫ് മെഡിക്കൽ ഓഫിസർ ഐ എസ് എം (Ph No: 9496440775) നേതൃത്വം നൽകുന്ന ഈ പാനലിൽ ഡോ. ഷാബേൽ പി.വി, ബി എസ് എം എസ് ( Ph No: 7012386141), , ഡോ. R R രാജേഷ് ബി എസ് എം എസ് (Ph No: 7012971442) എന്നിവരാണുള്ളത്.
നിലവിലെ സാഹചര്യത്തിൽ, ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള വഴികളും മറ്റു ആരോഗ്യ പ്രശ്നങ്ങളും, ഡോക്ടറിനോട് ഫോണിലൂടെ ചർച്ച ചെയ്യാനൊരവസരമാണിത്.