ശിഷ്യരുടെ പഠനച്ചെലവ് ഏറ്റെടുക്കുന്ന ‘ഗുരുസ്പർശം’ പദ്ധതിയുമായി അധ്യാപകർ

പി. വി.എസ്
മലപ്പുറം : ലോക് ഡൗൺ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങളിലെ വിദ്യാർഥികളുടെ പഠനചെലവ് ഏറ്റെടുക്കുന്ന ‘ഗുരുസ്പർശം’ പദ്ധതിയുമായി അധ്യാപക കൂട്ടായ്മ .കൽപകഞ്ചേരി ജി.വി.എച്ച് .എസ് .എസ് സ്കൂളിലെ കെ.എസ്.ടി.യു പ്രവർത്തകരാണ് സ്കൂളിലെ പാവപ്പെട്ട വിദ്യാർഥികളുടെ അടുത്ത വർഷത്തെ പഠനചെലവ് ഏറ്റെടുത്തത് .അർഹരായ കുട്ടികൾക്ക് ബാഗ് ,പുസ്തകങ്ങൾ ,കുട ഉൾപ്പെടെയുള്ള കിറ്റുകൾ നൽകും .വിവിധ ഡിവിഷനുകളിൽ നിന്ന് ക്ലാസ് അധ്യാപകർ അർഹരായ കുട്ടികളെ കണ്ടെത്തും.പുതുതായി സ്കൂളിൽ ചേരുന്ന അർഹരായ കുട്ടികൾക്കും പദ്ധതിയുടെ ഗുണം ലഭിക്കും .ഇതിനായി സാമ്പത്തിക പ്രയാസമുള്ള രക്ഷിതാക്കൾ പ്രവേശനസമയത്ത് അറിയിക്കണമെന്ന് കെ.എസ്.ടി.യു നേതാക്കളായ സി.എ കാടാമ്പുഴ ,നാസർ കാരാട്ട് എന്നിവർ അറിയിച്ചു .അധ്യാപകരായ അയൂബ് ഖാൻ, ലത്തീഫ്, ഷാഫി ,കെ .ടി നാസർ ,സി.വി.ബഷീർ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത് .പ്രധാനാധ്യാപകൻ രാജീവ് മാസ്റ്റർ ,എസ് .എം .സി ചെയർമാൻ പി. ഫൈസൽ ,പി.ടി.എ പ്രസിഡൻറ് എൻ. രാമചന്ദ്രൻ എന്നിവരും പദ്ധതിക്ക് പിന്തുണയുമായി രംഗത്തുണ്ട് .