IndiaLatest

മഹാരാഷ്​ട്രയിലെ തടാകം പിങ്ക്​ നിറമായതിന്റെ കാരണം കണ്ടെത്തി

“Manju”

ശ്രീജ.എസ്

മുംബൈ: മഹാരാഷ്​ട്രയിലെ ലോണാര്‍ തടാകം പിങ്ക്​ നിറമായതിന്​ പി​ന്നിലെ രഹസ്യം വെളിപ്പെടുത്തി ശാസ്​ത്രജ്​ഞര്‍. ഉപ്പുവെള്ളത്തില്‍ അടങ്ങിയ പ്രത്യേകതരം ബാക്​ടീരിയകളുടെ സാന്നിധ്യമാണ്​ നിറവ്യത്യാസത്തിന്​ കാരണം. ഹാലോര്‍ക്കിയ എന്ന സൂക്ഷ്​മ ജീവിയാണ്​ ഈ തടാകത്തിലുള്ളത്​. ഇവ പിങ്ക്​ നിറത്തിലുള്ള ചായക്കൂട്ടുകള്‍ പുറപ്പെടുവിക്കുന്നു.

വെള്ളത്തി​​ന്റെ നിറംമാറ്റം ശാസ്​ത്രജ്​ഞരടക്കമുള്ള ഒരുപാട്​ പേരില്‍ ആകാംക്ഷ സൃഷ്​ടിച്ചിരുന്നു. തുടര്‍ന്ന്​ സംസ്​ഥാന വനം വകുപ്പ്​ വെള്ളം ശേഖരിച്ച്‌​ നാഗ്​പൂര്‍ ആസ്​ഥാനമായുള്ള നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ്​ റിസര്‍ച്ച്‌​ ഇന്‍സ്​റ്റിറ്റ്യൂട്ടിലും പുണെ അഗാര്‍ക്കര്‍ റിസര്‍ച്ച്‌​ ഇന്‍സ്​റ്റിറ്റ്യൂട്ടിലും പരിശോധനക്ക്​ അയച്ചു

ഇവരുടെ പരിശോധനയിലാണ്​ കാരണം വ്യക്​തമായത്​. ഹാലോര്‍ക്കിയ എന്ന സൂക്ഷ്​മജീവി ഈ തടാകത്തില്‍ ധാരളമുള്ളതായി ഇവര്‍ കണ്ടെത്തി. ഇവ ഉല്‍പ്പാദിപ്പിക്കുന്ന ചായക്കൂട്ടുകള്‍ കാരണം തടാകത്തി​​ന്റെ ഉപരിതലത്തില്‍ പിങ്ക് നിറമുള്ള പാളി രൂപപ്പെടുകയാണ്​.

വെള്ളത്തി​​ന്റെ പിങ്ക് നിറം ശാശ്വതമല്ലെന്നും ഇവര്‍ കണ്ടെത്തി. പ്രദേശത്ത്​ മഴക്കാലം തുടങ്ങിയതോടെ പിങ്ക്​ നിറം മായുന്നതായും ശാസ്​ത്രജ്​ഞര്‍ വ്യക്​തമാക്കുന്നു. ബുള്‍ദാനയ ജില്ലയിലാണ്​ ഈ മനോഹര തടാകമുള്ളത്​. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉല്‍പ്പാദനത്തെ തുടര്‍ന്ന് രൂപംകൊണ്ടതാണീ തടാകം.

Related Articles

Back to top button