Thrissur

ദമ്പതികളും മകനും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

“Manju”

തൃശൂർ : തൃശൂരിൽ ദമ്പതികളെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാമ്പുള്ളിയിൽ കോരത്ത് കുടുംബ ക്ഷേത്രത്തിനു സമീപം കോരത്ത് പരേതനായ ഉണ്ണീരിക്കുട്ടിയുടെ മകൻ ഗോപാലൻ (73), ഭാര്യ മല്ലിക (65), മകൻ റിജോയ് (40) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീടിന് സമീപമുള്ള കുടുംബ ക്ഷേത്രം തുറക്കാൻ എത്തിയ ജീവനക്കാരനാണ് വീടിന്റെ വാതിൽ തുറക്കാതെ വന്നതോടെ പരിശോധന നടത്തിയത്. ഇവർ എഴുതിയതെന്ന് കരുതുന്ന എഴുത്തും താക്കോലും വീടിന്റെ പുറത്ത് നിന്നും കണ്ടെത്തിയതുകയും ചെയ്തു. ഗോപാലന്റെയും മകൻ റിജോയിയുടെയും മൃതദേഹം നടുവിലത്തെ മുറിയിൽ നിന്നും മല്ലികയുടെ മൃതദേഹം മറ്റൊരു മുറിയിൽ നിന്നുമാണ് കണ്ടെത്തിയത്.

ഭിന്നശേഷിക്കാരനായ ഗോപാലൻ കയർ വകുപ്പിൽ ജീവനക്കാരനായിരുന്നു. ഇയാൾക്ക് ഒറ്റയ്ക്ക് ആത്മഹത്യ ചെയ്യാൻ സാധിക്കാത്തതിനാൽ ഭാര്യയോ മകനോ ഗോപാലനെ കൊലപ്പെടുത്തിയതിന് ശേഷം തൂങ്ങി മരിച്ചതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബ പ്രശ്‌നമാകാം കാരണമെന്നും പോലീസ് സംശയിക്കുന്നു.

മല്ലിക കരിക്കൊടി കയർ വ്യവസായ സംഘത്തിലെ താത്കാലിക സെക്രട്ടറിയായി വിരമിച്ചതാണ്. വിദേശത്ത് ജോലി ചെയ്യുന്ന റിജോയ് കുറച്ചുകാലമായി നാട്ടിലുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button