InternationalLatest

കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡികള്‍ തിരിച്ചറിഞ്ഞു

“Manju”

ശ്രീജ.എസ്

 

ബീജിങ്: കോവിഡിന് കാരണമായ സാര്‍സ് കോവ്-2 വൈറസിനെ തടയുന്ന ആന്റിബോഡികള്‍ തിരിച്ചറിഞ്ഞതായി ചൈനീസ് ഗവേഷകര്‍. കോവിഡ്-19ഭേദമായ ആളുകളുടെ രക്തത്തില്‍നിന്നാണ് ഗവേഷകര്‍ ആന്റിബോഡികള്‍ വേര്‍തിരിച്ചത്.

ഈ ആന്റിബോഡികള്‍ കോവിഡ് രോഗികളുടെ ചികിത്സക്കായി ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്. കോവിഡ് ചികിത്സക്കുപയോഗിക്കാനുള്ള ലഘുവായ തന്മാത്രാ ഘടനയുള്ള ആന്റി വൈറല്‍ മരുന്ന് വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഈ കണ്ടുപിടുത്തം പ്രയോജനം ചെയ്യുമെന്നാണ് കരുതുന്നത്.

‌ചൈനീസ് അക്കാഡമി ഓഫ് സയന്‍സിലെ ഗവേഷരാണ് പഠനം നടത്തുന്നത്. രണ്ട് ആന്റിബോഡികളാണ് ഇവര്‍ വേര്‍തിരിച്ചെടുത്തത്. ബി 38, എച്ച് 4എന്നിങ്ങനെയാണ് ഇവയ്ക്ക് ഗവേഷകര്‍ പേരിട്ടിരിക്കുന്നത്.

ഈ രണ്ട് ആന്റിബോഡികളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനം വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതുമൂലം വൈറസിന് കോശങ്ങള്‍ക്കുള്ളിലേക്ക് കടന്നുകയറാന്‍ സാധിക്കാതെ വരുന്നുവെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്.

Related Articles

Back to top button