ന്യൂഡല്‍ഹി: യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് മുമ്പാകെ പുതിയ നിര്‍ദേശവുമായി ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. യുവാക്കളെ അകറ്റി നിര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ എതിരാളികളുടെ വാദം പൊളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുജറാത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നാല് വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കണം. എല്ലാവരും യുവാക്കളാകണം. നാല് പേര്‍ക്ക് വിവിധ മേഖലകളുടെ ചുമതല നല്‍കണം. ജാതിയോ മതമോ നോക്കിയാകരുത് ഈ നിയമനം. നാലു പേര്‍ക്കും പ്രത്യേകം ദൗത്യമേല്ക്കിപ്പിക്കുകയും അത് കൃത്യമായി ഫോളോ ചെയ്യുകയും വേണം. എങ്കില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന് വലിയ കുതിപ്പ് നടത്താന്‍ സാധിക്കുമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.
Related Articles
Check Also
Close
-
പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബര്‍ ആറ് മുതല്‍ 16 വരെMay 31, 2021 6:12 PM