IndiaInternationalKeralaLatest

ലോകത്ത് 47.17 ലക്ഷം പേർക്ക് കൊവിഡ്

“Manju”

ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 47.17 ലക്ഷം കഴിഞ്ഞു. 3.12 ലക്ഷത്തിലധികം പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. 18.10 ലക്ഷം പേര്‍ രോഗമുക്തി നേടി. കോവിഡ് വ്യാപനം കാരണം യു എസ്- കാനഡ അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരുന്ന സഞ്ചാര നിയന്ത്രണം ജൂണ്‍ 21 വരെ നീട്ടും. 30 ദിവസത്തേക്ക് കൂടി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാനഡയാണ് ആവശ്യപ്പെട്ടത്.

മാര്‍ച്ച് 21നാണ് ആദ്യമായി 30 ദിവസം അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പിന്നീട് അത് മെയ് 21 വരെ നീട്ടിയിരുന്നു. ഇതാണിപ്പോള്‍ വീണ്ടും നീട്ടുന്നത്. രണ്ടാം തിരഞ്ഞെടുപ്പ് പോരാട്ടത്തെ നേരിടുന്ന യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പ് എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കി വിപണി തുറക്കണമെന്ന നിലപാടിലായതിനാല്‍ കാനഡയുടെ ആവശ്യത്തോട് യോജിക്കമെന്ന് പറയാറായിട്ടില്ല. ഇതേസമയം
മോണ്ട്റിയല്‍ നഗരത്തില്‍ സ്‌കൂളുകളും സ്റ്റോറുകളും തുറക്കുന്നത് ക്യൂബക് പ്രവിശ്യാ സര്‍ക്കാര്‍ മെയ് 25 വരെ നീട്ടി.

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എസ്.എസ.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 26ന് തുടങ്ങുന്നതില്‍ സര്‍ക്കര്‍ പുനരാലോചന നടത്തുന്നു. ഇന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുമായി കൂടിയാലോചിച്ച ശേഷം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, തീരുമാനം പ്രഖ്യാപിക്കും. സര്‍ക്കാര്‍ നേരത്തെ പരീക്ഷാ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ലോക്ഡൗണ്‍ നാലാംഘട്ടത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതിയില്ല.

Related Articles

Back to top button