IndiaLatest

മലേഷ്യയിൽ ഇനി ഇന്ത്യക്കാർക്ക് വിസ വേണ്ട

“Manju”

ഇന്ത്യക്കാർക്ക് ഇനി മലേഷ്യയിലേക്ക് വിസ കൂടാതെ യാത്ര ചെയ്യാം. നിലവിൽ ഇന്ത്യക്കാർക്കും ചൈനക്കാർക്കുമാണ് ഇത്തരത്തിലൊരു വമ്പിച്ച  യാത്രാ ഓഫർ മലേഷ്യ വാ​ഗ്ദാനം ചെയ്യുന്നത്. ​ഡിസംബർ ഒന്ന് മുതൽ ഒരു മാസത്തേക്കാണ് വിസരഹിത യാത്ര അനുവദിച്ചിട്ടുള്ളത്.

ഇന്തയിൽ നിന്നും ചൈനയിൽ നിന്നുമുള്ള സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് വിസ-ഫ്രീ പ്ലാൻ അവതരിപ്പിച്ചിട്ടുള്ളത്. ഈ രണ്ട് രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരെ ആകർഷിക്കാനും മലേഷ്യയ്ക്ക് പദ്ധതിയുണ്ട്. ശ്രീലങ്ക, വിയറ്റ്നാം, തായ്ലൻഡ് എന്നീ രാജ്യങ്ങളും ഈയടുത്ത് ഇന്ത്യാക്കാർക്ക് വിസ രഹിത യാത്രയ്ക്കുള്ള അനുമതി നൽകിയിരുന്നു.

Related Articles

Back to top button