IndiaLatest

നടന്‍ പ്രഭാസിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

“Manju”

Image result for നടന്‍ പ്രഭാസിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

ശ്രീജ.എസ്

നടന്‍ പ്രഭാസിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. നിര്‍മാതാക്കളായ വൈജയന്തി ഫിലിംസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രഭാസ് 21 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമയില്‍ ബോളിവുഡ് താരം ദീപിക പദുക്കോണാണ് നായികയായെത്തുന്നത്.

ഒന്‍പതിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയും, 20നും 35നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരെയുമാണ് ആവശ്യം. നൃത്തത്തിനൊപ്പം ആയോധനകലകളിലും പ്രാവീണ്യമുള്ളവരായിരിക്കണം. താല്‍പര്യമുള്ളവരോട് ബന്ധപ്പെടാനാണ് അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ ബഡ്ജറ്റ് ചിത്രം സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ആയിരിക്കുമെന്നാണ് സൂചന. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങും. 2023 ഓടെയാണ് ചിത്രം റിലീസ് ചെയ്യുക.

Related Articles

Back to top button