KeralaLatest

കോടതി ജയിലിലടയ്ക്കാൻ ഉത്തരവിട്ട പ്രതികളുടെ കോവിഡ് പരിശോധന കഴിയാതെ ജയിലിൽ പ്രവേശനമില്ലെന്ന നിലപാടിൽ വട്ടം കറങ്ങിയത് പൊലീസ്

“Manju”

പി.വി.എസ്

മലപ്പുറം: ചൊവ്വാഴ്ച കഞ്ചാവുകടത്ത് കേസിലെ പ്രതികളുമായി പെരിന്തൽമണ്ണ സബ്ജയിലിലെത്തിയ കാളികാവ് പൊലീസ് വട്ടം കറങ്ങിയത് മണിക്കൂറുകൾ .ഒറ്റപ്പാലം വാണിയംകുളം സ്വദേശികളായ കല്ലിങ്ങൽ ഉമ്മർ (28) ,ഗിൽഗാൽ വീട്ടിൽ ബ്ലസൻ (21) എന്നീ പ്രതികളെ സബ് ജയിലിലേക്ക് ജഡ്ജി റിമാന്റ് ചെയ്തു .കോവിഡ് പരിശോധന കഴിയാതെ നടത്താതെ ആരെയും ജയിലിൽ പ്രവേശിപ്പിക്കാൻ പാടില്ലെന്ന ജയിൽ ഡിജിപിയുടെ രണ്ട് ദിവസം മുമ്പുള്ള ഉത്തരവ് ചൂണ്ടിക്കാട്ടി ജയിലധികൃതർ വിസമ്മതിച്ചത് പൊലീസിനെ വിഷമവൃത്തത്തിലാക്കി .ഇക്കാര്യം രേഖാമൂലം നൽകണമെന്ന് കാളികാവ് എസ് ഐ സി.കെ നിഷാദ് ആവശ്യപ്പെട്ടത് ജയിലധികൃതരെയും കുഴക്കി .കോടതിയലക്ഷ്യം വിളിച്ചു വരുത്തുമെന്ന ജയിലധികൃതരുടെ ഭയം കാരണം മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ പ്രതികളെ ഏറ്റെടുക്കാൻ ജയിലധികൃതർ തയാറായി .നടപടികൾ പൂർത്തിയാക്കിയ പ്രതികളെയും കൊണ്ട് കോവിഡ് പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കൽ കോളണ്ടിൽ പോകാമെന്ന പൊധികളോടെയായിരുന്നു ഇത് .തുടർന്ന് പൊലീസ് പ്രതികളെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ആശുപത്രിയിൽ പ്രതികൾക്ക് രണ്ട് പൊലീസുകാരുടെ കാവലുണ്ട് .കോവിഡ് നിരീക്ഷണത്തിലുള്ളവരെ മാത്രം പാർപ്പിച്ചവർക്കൊപ്പം മുൻകരുതലുകളൊന്നുമില്ലാതെയാണ് ചൊവ്വാഴ്ച രാത്രിയിൽ പ്രതികൾക്കൊപ്പം പൊലീസ് കഴിച്ചുകൂട്ടിയത് .

Related Articles

Back to top button