KeralaLatest

കോവിഡ് ബാധിച്ചയാള്‍ നേരിട്ട് സമ്പർക്കം പുലര്‍ത്തിയത് 43 പേര്‍

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ കോവിഡ് സ്ഥിരീകരിച്ച റിമാന്‍ഡ് പ്രതിയുമായി നേരിട്ട് സമ്പർക്കം പുലര്‍ത്തിയത് നാലു ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി 43 പേര്‍. നെല്ലനാട് ഗ്രാമപഞ്ചായത്തില്‍ 26 പേര്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ 11 പേര്‍, പുല്ലമ്പാറ ഗ്രാമപഞ്ചായത്തില്‍ മൂന്ന് പേര്‍, പുളിമാത്തു ഗ്രാമപഞ്ചായത്തില്‍ മൂന്ന് പേര്‍ എന്നിങ്ങനെയാണ് കണക്ക്.

ഇതില്‍ 14 പേര്‍ വെഞ്ഞാറമൂട് പോലിസ് സ്റ്റേഷനിലെ പോലിസുകാരാണ്. ഇവരെല്ലാം ക്വാറന്‍റൈനില്‍ പ്രവേശിച്ചു. ഇയാളുടെ റൂട്ട് മാപ്പ് ഡിഎംഒയുടെ നേതൃത്വത്തില്‍ തയാറാക്കി വരുന്നു. വെഞ്ഞാറമൂട് പോലിസ് സ്റ്റേഷന്‍, കന്യാകുളങ്ങര ആശുപത്രി, രോഗം സ്ഥിരീകരിച്ച യുവാവിന്‍റെ വീട്, കൂട്ട് പ്രതികളുടെ വീട് എന്നിവ ഫയര്‍ഫോഴ്‌സ് അധികൃതര്‍ അണുവിമുക്തമാക്കി.

രോഗം സ്ഥിരീകരിച്ച യുവാവ് മുടിവെട്ടാന്‍ പോയ ടൗണിലെ ഒരു ബാര്‍ബര്‍ ഷോപ്പ് അടച്ചിടാന്‍ പഞ്ചായത്ത് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Back to top button