IndiaLatest

മെയ് 31 ന് ശേഷം മാളുകളും, ഹോട്ടലുകളും, തിയേറ്ററുകളും തുറക്കാന്‍ തയ്യാറായി കര്‍ണാടക സര്‍ക്കാര്‍

“Manju”

 

ബംഗലൂരു : മെയ് 31 ന് ലോക്ക്ഡൗണ്‍ അവസാനിക്കുമ്പോള്‍ കേന്ദ്രം അനുവദിക്കുന്നതനുസരിച്ച് ഹോട്ടലുകള്‍, മാളുകള്‍, സിനിമാ തിയേറ്ററുകള്‍ എന്നിവ തുറക്കുന്നതിന് തയ്യാറാണെന്ന് കര്‍ണാടക സര്‍ക്കാര്‍. ഹോട്ടലുകള്‍, റസ്റ്റാറന്‍റുകള്‍, മാളുകള്‍ എന്നിവ തുറക്കുവാനുളള അനുമതിക്കായി കേന്ദ്രത്തിന്‍ കത്തെഴുതിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബി.എസ്.യദുരപ്പ മാധ്യമപ്രവര്‍ത്തകരുോട് പറഞ്ഞു. ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്കുളള ജനങ്ങളുടെ പ്രവാഹം വലിയ തോതില്‍ തുടങ്ങിയ സ്ഥിതിക്ക് അവര്‍ക്കു വേണ്ട ഭക്ഷണം, താമസം എന്നിവ ലഭ്യമാക്കുന്ന‍ ഹോട്ടലുകളും, ലോഡ്ജുകളും തുറക്കേണ്ട ആവശ്യമുണ്ടേന്ന് മുഖ്യമന്ത്രി കുട്ടിചേര്‍ത്തു.

മാളുകള്‍ ഗവണ്‍മെന്‍റ് അനുമതിക്കായി കാത്തുനില്‍ക്കുന്നുണ്ടെങ്കില്‍ ചെറുകിട വ്യാപാര കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങി. ഹോട്ടലുകളും റസ്റ്റോറന്‍റുകളും പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുളള തയ്യാറെടുപ്പിലാണ്. തിങ്ങളാഴ്ചയോടുകൂടി ഗവണ്‍മെന്‍റെ അനുമതി ലഭിക്കുമെന്നുളള പ്രതീക്ഷയിലാണെന്ന് കേരള പ്രദേശ് ഹോട്ടല്‍സ് & റസ്റ്റോറന്‍റ്സ് അസോസിയേഷന്‍ പ്രസി‍‍ഡന്‍റ് ബി.ചന്ദ്രശേഖര്‍ ഹെബ്ബാര്‍ അറിയിച്ചു.

Related Articles

Back to top button