KeralaLatest

തൂണേരിയിലെ മത്സ്യകച്ചവടക്കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു

“Manju”

വി എം സുരേഷ് കുമാർ

വടകര : കോവിഡ് ബാധിച്ച തൂണേരിയിലെ മത്സ്യകച്ചവടക്കാരന്റെ റൂട്ട് മാപ്പ് ജില്ലാ അധികൃതര്‍ പുറത്തുവിട്ടു. മെയ് 20 മുതല്‍ 27 വരെയുള്ള യാത്ര സംബന്ധിച്ച വിവരങ്ങളാണ് റൂട്ട്മാപ്പിലുള്ളത്.
എന്നും അതിരാവിലെ വീട്ടില്‍ നിന്ന് പുറപ്പെടുന്ന ഇയാള്‍ തലശേരി മാര്‍ക്കറ്റില്‍ എത്തുന്നു. അവിടെ നിന്നു കല്ലാച്ചി, കക്കട്ട്, പുറമേരി തുടങ്ങിയ സ്ഥലങ്ങളില്‍ രാവിലെ തന്നെ എത്തുന്നു. 26നു പുലര്‍ച്ചെ നാല് മണിക്കു പേരാമ്പ്ര മാര്‍ക്കറ്റിലും 27 നു പുലര്‍ച്ചെ നാലരക്കു മുമ്പ് വടകര മാര്‍ക്കിലും എത്തി. 27 നു രാവിലെ എട്ടരക്കാണ് അഴിത്തല സാന്റ്ബാങ്ക്‌സില്‍ എത്തുന്നത്. പിന്നീട് പുറമേരിയിലും അവിടെ നിന്നു രാവിലെ പത്ത് മണിയോടെ വീട്ടിലും എത്തി. അന്ന് ഉച്ചക്ക് ഒരു മണിക്ക് കോഴിക്കോട് മിംസ് ആശുപത്രിയിലേക്കു പോകുന്നു. വൈകുന്നേരം തിരികെ വീട്ടിലെത്തുന്നു. അന്നു രാത്രി രോഗം സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ ആംബുലന്‍സില്‍ കോഴിക്കോട് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്കു കൊണ്ടുപോകുന്നു.

 

Related Articles

Back to top button