InternationalLatest

ചന്ദ്രയാന്‍-രണ്ടിന്റെ കണ്ടെത്തലുകള്‍ ഒ​ക്ടോ​ബ​ര്‍ മാസം പുറത്തുവിടും

“Manju”

ശ്രീജ.എസ്

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ച​ന്ദ്ര​യാ​ന്‍-​ര​ണ്ട് ദൗ​ത്യ​ത്തി​ലൂ​ടെ ല​ഭി​ച്ച ശാ​സ്ത്ര​വി​വ​ര​ങ്ങ​ള്‍ ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ ആ​ഗോ​ള​വ്യാ​പ​ക​മാ​യി പു​റ​ത്തു​വി​ടു​മെ​ന്ന് ഐ.​എ​സ്.​ആ​ര്‍.​ഒ അ​റി​യി​ച്ചു. ച​​ന്ദ്ര​ന്റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ലേ​ക്ക് ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍-​ര​ണ്ട് വി​ക്ഷേ​പി​ച്ച്‌ ഒ​രു വ​ര്‍​ഷം പി​ന്നി​ടു​മ്പോഴാ​ണ് അ​തി​ലെ ശാ​സ്ത്ര ക​ണ്ടെ​ത്ത​ലു​ക​ളും പ​രീ​ക്ഷ​ണ​ങ്ങ​ളും ശാ​സ്ത്ര​ലോ​ക​ത്തി​ന് കൈ​മാ​റു​ന്ന കാ​ര്യം ഐ.​എ​സ്.​ആ​ര്‍.​ഒ പ്ര​ഖ്യാ​പി​ച്ച​ത്.

2019 ജൂ​ലൈ 22നാ​ണ് ച​ന്ദ്ര​യാ​ന്‍-​ര​ണ്ട് ദൗ​ത്യ​ത്തി​ലെ പേ​ട​ക​വു​മാ​യി ജി.​എ​സ്.​എ​ല്‍.​വി മാ​ര്‍​ക്ക്-​ത്രീ -എം-1 ​റോ​ക്ക​റ്റ് വി​ക്ഷേ​പി​ച്ച​ത്. ഒാ​ര്‍​ബി​റ്റ​ര്‍, ലാ​ന്‍​ഡ​ര്‍, റോ​വ​ര്‍ എ​ന്നീ മൂ​ന്നു ഭാ​ഗ​ങ്ങ​ളാ​യി​രു​ന്നു പ​ര്യ​വേ​ക്ഷ​ണ​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ലാ​ന്‍​ഡി​ങ്ങി​നി​ടെ ലാ​ന്‍​ഡ​റിന്റെ നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ട്ട് ദ​ക്ഷി​ണ ധ്രു​വ​ത്തി​ല്‍ ഇ​ടി​ച്ചി​റ​ങ്ങു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍, എ​ട്ടു പ​ര്യ​വേ​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഓര്‍​ബി​റ്റ​ര്‍ ഇ​പ്പോ​ഴും ച​ന്ദ്ര​​ന്റെ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ നി​രീ​ക്ഷ​ണം തു​ട​രു​ന്നു​ണ്ട്. ച​ന്ദ്ര​യാ​ന്‍-​ര​ണ്ടിലെ ഓര്‍​ബി​റ്റ​റി​ലെ പേ ​ലോ​ഡു​ക​ളി​ല്‍​ നി​ന്നാ​യി ദ​ക്ഷി​ണ ധ്രു​വ​ത്തി​ലെ ജ​ല​ത്തിന്റെയും മ​ഞ്ഞിന്റെയും സാ​ന്നി​ധ്യ​ത്തെ​ക്കു​റി​ച്ചും മ​റ്റു ധാ​തു​ക്ക​ളെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

Related Articles

Back to top button