KeralaLatestThiruvananthapuram

കെഎസ്ഇബി ഓഫീസ് പിക്കറ്റിങ്

“Manju”

 

ജ്യോതിനാഥ് കെ പി

പോത്തൻകോട് K.S.E.B യിൽ നടക്കുന്ന തീവെട്ടിക്കൊള്ളയ്ക്കും അശാസ്ത്രീയമായ ബില്ലിംഗ് സംവിധാനത്തിനും എതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച സമരപരിപാടികളുടെ ഭാഗമായി വേങ്ങോട് മാർക്കറ്റ് ജംഗ്ഷനടുത്തുള്ള K.S.E.B ഓഫീസിന് മുന്നിൽ വേങ്ങോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന ധർണാസമരം കെ.എസ്. യു മുൻ ജില്ലാ പ്രസിഡന്റും കോൺഗ്രസ്സ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും കൂടിയായ ശ്രീ. എം.ജെ. ആനന്ദ് എന്നിവർ ചേർന്ന് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീ തോന്നയ്ക്കൽ റഷീദ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ. മധു കട്ടിയാട് സ്വാഗതവും, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീ. വെമ്പായം മനോജ് , കെ.എസ്.യു സംസ്ഥാന നേതാവ് ശ്രീ. ബാഹുൽ കൃഷ്ണ, ഐ.എൻ.റ്റി യു.സി നേതാവ് ശ്രീ. ഡി.കൃഷ്ണൻ, ഡി.കെ.റ്റി.എഫ് നേതാവ് ശ്രീ. ഷാജഹാൻ, കോൺഗ്രസ്സ് പോത്തൻകോട് മുൻ മണ്ഡലം പ്രസിഡന്റ് ശ്രീ. ബിജു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സമരത്തിന് ശ്രീ. ഷിഹാബ് കൃതഞ്ജത നേർന്നു. ശ്രീ. സാഗർ ഖാൻ , ശ്രീ.ശശിധരൻ നായർ , ശ്രീ. അഷ്റഫ് കല്ലൂർ, ശ്രീ. താജുദീൻ, ശ്രീ. വി.ജെ.സജുകുമാർ, ശ്രീ. രാജു, ശ്രീ.അൻസർ ഷാ, ശ്രീ .അനിൽകുമാർ, ശ്രീ. ആദിൽ, ശ്രീ.ശശി, ശ്രീ.സുൽഫി തുടങ്ങിയവർ നേതൃത്വം നൽകി

Related Articles

Back to top button