Uncategorized

സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍; ഹോട്ടലുകളിലും മാളുകളിലും ക്ഷേത്രങ്ങളിലും ശുചീകരണം

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വന്നു. തീവ്രബാധിത മേഖലകള്‍ ഒഴികെയുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ തിങ്കളാഴ്ച മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍ എന്നിവയില്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്നും സര്‍ക്കാര്‍ ഇന്നലെ ഉത്തരവിറക്കിയിരുന്നു.
സംസ്ഥാനത്തെ ക്ഷേത്രങ്ങളും മാളുകളും ഹോട്ടലുകളും തുറക്കുന്നതിന് മുന്നോടിയായുളള വൃത്തിയാക്കല്‍ ജോലികള്‍ ഇന്ന് നടക്കും. കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം. 65 വയസിന് മുകളില്‍ ഉളളവര്‍ക്കും 10 വയസില്‍ താഴെയുളളവര്‍ക്കും പ്രവേശനം ഉണ്ടാകില്ല. റസ്റ്റോറന്റുകളിലും ഫുഡ് കോര്‍ട്ടുകളിലും പകുതി ഇരിപ്പിടങ്ങളില്‍ മാത്രമേ ആളുകളെ അനുവദിക്കൂകയുള്ളു. മാളുകളിലെ സിനിമാ ഹാളുകളും കുട്ടികളുടെ കളിസ്ഥലങ്ങളും തുറക്കില്ല.

സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഇന്ന് മുതല്‍ പ്രവേശനം അനുവദിക്കുമെങ്കിലും മഹാരാഷ്ട്ര, തമിഴ്നാട് , ഒഡീഷ, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആരാധനാലയങ്ങള്‍ തത്ക്കാലം തുറക്കില്ല. പഞ്ചാബില്‍ റസ്റ്ററന്റുകള്‍ അടഞ്ഞ് കിടക്കും. ഡല്‍ഹിയില്‍ ആരാധനാലയങ്ങളും റസ്റ്ററന്റുകളും മാളുകളും തുറക്കും. ഹോട്ടലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. ഇളവുകള്‍ക്ക് ശേഷമുള്ള ദേശീയ സാഹചര്യം ഈയാഴ്ച കേന്ദ്രം വിലയിരുത്തും.
അതേ സമയം രാജ്യത്തെ സ്‌കൂളുകള്‍ ആഗസ്റ്റിനു ശേഷമേ തുറക്കൂവെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ വ്യക്തമാക്കി. ഘട്ടം ഘട്ടമായാകും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക. ആഗസ്റ്റ് പതിനഞ്ചിനു ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയെന്ന് ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ മാനവശേഷി മന്ത്രി വ്യക്തമാക്കി. സുപ്രധാന പരീക്ഷകളുടെയെല്ലാം ഫലപ്രഖ്യാപനം ആഗസ്റ്റ് പതിനഞ്ചിനു മുമ്ബ് പൂര്‍ത്തിയാക്കുമെന്നും രമേശ് പൊഖ്രിയാല്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button