IndiaLatest

വിദേശ കറന്‍സിയടക്കം വന്‍ തുകയുടെ കള്ളനോട്ട് നിര്‍മ്മാണം

“Manju”

ശ്രീജ.എസ്

 

പൂനെ : മഹാരാഷ്ട്രയിലെ പൂനെയില്‍ മിലിറ്ററി ഇന്‍റലിജന്‍സും പൂനെ ക്രൈംബ്രാഞ്ചും സംയുക്തമായി നടത്തിയ റെയ്ഡില്‍ 55 കോടി രൂപയിലേറെ മൂല്യമുള്ള വ്യാജ ഇന്ത്യന്‍ – വിദേശ കറന്‍സികള്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സൈനികന്‍ അടക്കം ആറ് പേരെ കസ്റ്റഡിയിലെടുത്തു. വ്യാജനോട്ടുകള്‍ മുഴുവന്‍ എണ്ണി തിട്ടപ്പെടുത്താത്തതിനാല്‍ കണക്ക് ഇനിയും ഉയരുമെന്നാണ് മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ പറയുന്നത്.

ബോംബെ സാപ്പേഴ്സിലെ ലാന്‍സ് നായിക് ഷെയ്ഖ് അലിം ഗുലാബ് ഖാനാണ് അറസ്റ്റിലായ സൈനികന്‍. ഇയാളെക്കൂടാതെ പുണെയിലെ കൊണ്ടുവായില്‍നിന്നുള്ള സുനില്‍ ബദ്രിനാരായണ സര്‍ദ, നവി മുംബൈ കമോതെയില്‍നിന്നുള്ള റിതേഷ് രത്നാകര്‍, മുംബൈയിലെ മീര റോഡില്‍നിന്നുള്ള തുഹൈല്‍ അഹമ്മദ് മുഹമ്മദ് ഇഷാഖ് ഖാന്‍, അബ്ദുള്‍ ഗനി റഹ്മത്തുള്ള ഖാന്‍, ഇയാളുടെ മകന്‍ അബ്ദുള്‍ റഹ്മാന്‍ അബ്ദുല്‍ ഗനി ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്.

പൂനെയിലെ വിമാന്‍നഗറിലെ കെട്ടിടത്തിലാണ് രഹസ്യവിവരത്തെ തുടര്‍ന്ന് റെയ്‍ഡ് നടത്തിയത്. 2000, 500 രൂപകളുടെ വ്യാജ നോട്ടുകള്‍, ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് അടയാളപ്പെടുത്തിയ കളിനോട്ടുകള്‍, നിരോധിച്ച 1,000 രൂപയുടെ നോട്ടുകള്‍, വ്യാജ യു.എസ്. ഡോളര്‍ എന്നിവയാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. ഇതുകൂടാതെ മൂന്നുലക്ഷം രൂപയുടെ യഥാര്‍ഥ ഇന്ത്യന്‍ നോട്ടുകള്‍, യു.എസ്. ഡോളര്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

എയര്‍ ഗണ്‍, വ്യാജ രേഖകള്‍, രഹസ്യ ക്യാമറകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. സതേണ്‍ കമാന്‍ഡ് ലൈസണ്‍ യൂണിറ്റിം മിലിട്ടറി ഇന്‍റലിജന്‍സും പൂനെ സിറ്റി പൊലീസിലെ ക്രൈം ബ്രാഞ്ചുമാണ് സംയുക്ത റെയ്ഡില്‍ ഭാഗമായത്.

Related Articles

Back to top button