InternationalLatest

മഹാമാരിയെ തോല്‍പ്പിച്ച ന്യൂസിലാന്‍ഡില്‍ വീണ്ടും കൊവിഡ്

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂസിലാന്‍ഡ്: കൊവിഡില്‍ നിന്നും മുക്തിനേടിയ ന്യൂസിലാന്‍ഡില്‍ വീണ്ടും രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. യു.കെയില്‍ നിന്ന് മടങ്ങിയെത്തിയ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചയാണ് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ രാജ്യത്തുനിന്നും ഒഴിവാക്കിയത്.‌ കൊവിഡിനെ പൊരുതി തോല്‍പ്പിച്ച ആദ്യ രാജ്യങ്ങളിലൊന്നായി ന്യൂസിലാന്‍ഡ് മാറിയിരുന്നു.

24 ദിവസത്തോളം പുതുതായി കൊവിഡ്​ റിപ്പോര്‍ട്ട്​ ചെയ്യാതിരുന്ന സാഹചര്യത്തില്‍ രാജ്യം കൊവിഡ്​ മുക്തമായി പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു. തുടര്‍ന്നാണ് രാജ്യത്തെ എല്ലാ സാമൂഹിക സാമ്പത്തിക നിയന്ത്രണങ്ങളും എടുത്തുകളഞ്ഞത്.

അതേസമയം,​ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാമെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.കെയിലേക്കുള്ള സമീപയാത്രയുടെ ഫലമായാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ന്യൂസിലാന്‍ഡില്‍ ഇതുവരെ 22 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്

Related Articles

Back to top button