IndiaLatest

രാജ്യത്ത് കോവിഡ് വാക്‌സിനുകള്‍ വിതരണത്തിന് അനുമതി; ഡിജിസിഐ വാര്‍ത്താസമ്മേളനം ഇന്ന്

“Manju”

സിന്ധുമോൾ. ആർ

ന്യൂദല്‍ഹി : കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ രാജ്യത്ത് വിതരണം ചെയ്യാന്‍ ഡിജിസിഐ തീരുമാനം. ശനിയാഴ്ച നല്‍കിയ റിപ്പോര്‍ട്ട് ഇന്ന് പുലര്‍ച്ചെ വരെ നീണ്ട യോഗത്തില്‍ വിശദമായി ചര്‍ച്ചകള്‍ നടത്തിയശേഷമാണ് ഈ തീരുമാനം. ഡിജിസിഐ മേധാവി വി.ജി. സോമാനി ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്. വാക്‌സിന്‍ വിതരണം, വില എന്നിവ സംബന്ധിച്ചുള്ള അന്തിമ തിരുമാനം ഔദ്യോഗികമായി ഇതില്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിനും ബാരത് ബയോടെക്കിന്റെ കൊവാക്‌സിനുമാണ് ഡിജിസിഎ അനുമതി നല്‍കിയിരിക്കുന്നത്. ബുധനാഴ്ചയോടെ ആദ്യഘട്ട വാക്‌സിന്‍ വിതരണം തുടങ്ങുമെന്നാണ് ഇതില്‍ പറയുന്നത്. കൊവിഷീല്‍ഡ് ഡോസിന് 250 രൂപ, കൊവാക്‌സിന് 350 രൂപ എന്നിങ്ങനെയാണ് വാക്‌സിനുകളുടെ വില. ഇതുസംബന്ധിച്ച്‌ കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. തീരുമാനം ഇന്നുണ്ടാകും.

അതേസമയം വാക്‌സിന്‍ അനുമതി നല്‍കുന്നതിന് മുന്നോടിയായി എന്തെല്ലാം വിവരങ്ങളാണ് വിദഗ്ധസമിതിക്ക് മുമ്പാകെ രണ്ട് കമ്പനികളും സമര്‍പ്പിച്ചിരിക്കുന്നത് എന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്റെ മൂന്നാംഘട്ടപരീക്ഷണം നവംബര്‍ മധ്യത്തോടെയാണ് തുടങ്ങിയത്. 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസ് വീതം നല്‍കേണ്ടതാണ് ഇത്. ക്ലിനിക്കല്‍ പരീക്ഷണഘട്ടത്തിലുള്ള കൊവാക്‌സിന് കൂടി അനുമതി നല്‍കുന്നത് യുകെയില്‍ നിന്നുള്ള കൊവിഡ് വൈറസ് വകഭേദം കൂടി കണ്ടെത്തിയ സാഹചര്യത്തിലാണ്. ഇതോടൊപ്പം അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാഡില ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങാനുള്ള അനുമതിയും നല്‍കി. ബയോടെക്‌നോളജി വകുപ്പാണ് ഈ പരീക്ഷണത്തിന് ഫണ്ട് ചെയ്യുന്നത്.

അടിയന്തരഘട്ടങ്ങളില്‍ പൂര്‍ണ പരീക്ഷണങ്ങള്‍ നടത്തിയില്ലെങ്കിലും ചില വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗ അനുമതി നല്‍കാന്‍ കഴിയുന്ന പുതിയ ഡ്രഗ്‌സ് ക്ലിനിക്കല്‍ ട്രയല്‍സ് നിയമം (2019) ഉപയോഗിച്ചാണ് ഈ രണ്ട് വാക്‌സിനുകള്‍ക്കും നിലവില്‍ അടിയന്തര ഉപയോഗ അനുമതി നല്‍കിയിരിക്കുന്നത്. അനുമതി ലഭിച്ചാല്‍ വന്‍തോതിലുള്ള ഒരു വാക്‌സിന്‍ വിതരണയജ്ഞത്തിനാണ് കേന്ദ്രസര്‍ക്കാരിന് തയ്യാറെടുക്കേണ്ടത്. അതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ രണ്ട് ഘട്ടമായി കേന്ദ്ര സര്‍ക്കാര്‍ ഡ്രൈറണ്ണും നടത്തിയിരുന്നു. വാക്‌സിന്‍ ആദ്യഘട്ടത്തില്‍ വിതരണം ചെയ്യേണ്ടവരുടെ വിവരങ്ങളും കേന്ദ്ര സര്‍ക്കാര്‍ ശേഖരിച്ചുകഴിഞ്ഞിട്ടുണ്ട്.

Related Articles

Back to top button