KeralaLatest

ലോകമെമ്പാടുമുള്ള ഡോക്ടര്‍മാരോട് നന്ദി പറഞ്ഞു ലാലേട്ടന്‍

“Manju”

ശ്രീജ.എസ്

ഇന്ന് ഡോക്ടര്‍സ് ഡേ… ഡോക്ടര്‍മാര്‍ സ്വയം മറന്ന് രോഗികളുടെ പ്രാണന്‍ രക്ഷിക്കാനുള്ള ഒരു പ്രത്യേക പ്രതിസന്ധിയില്‍ സേവനം ചെയ്യുന്ന ഘട്ടത്തിലാണ് ഇന്ന്… ഒരുപക്ഷെ ആതുര ശുശ്രൂഷ രംഗത്ത് ലോകമിന്നോളം കണ്ടിട്ടില്ലാത്ത പ്രതിസന്ധി. ഈ ഒരു ലോക്ക് ഡൗണ്‍ കോവിഡ് സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ആശ്വാസമേകുന്ന വാക്കുകളുമായി മലയാളത്തിലെ മഹാ നടന്‍ ലാലേട്ടന്‍ എത്തിയിരിക്കുകയാണ്. കോവിഡ് സാഹചര്യത്തില്‍ വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ ആരോഗ്യവകുപ്പിനും കേരള സര്‍ക്കാരിനും തന്റെ കേരള ജനതയ്ക്കും വേണ്ട സഹായങ്ങള്‍ എത്തിച്ച വ്യക്തിത്വം കൂടിയാണ് മോഹന്‍ലാല്‍ എന്ന നടന്‍..

അദ്ദേഹത്തിന്റെ ഫേസ് ബുക്കിലെ ഡോക്ടര്‍മാര്‍ക്കായുള്ള സന്ദേശം വളരെ പോസിറ്റീവ് എനര്‍ജി നല്‍കുന്ന ഒന്നാണ്, ഇന്ന് ലോകം ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയി കൊണ്ടിരിക്കുന്നു. ആരോഗ്യമേഖലയില്‍ തുടങ്ങി ഇന്ന് സകല ചരാചരങ്ങളെയും ബാധിക്കുന്ന ഒരു വിപത്തായി അത് മാറിയിരിക്കുന്നു. നമ്മള്‍ അതിനെതിരെ പോരാടുന്നു.നമ്മുടെ ഈ പോരാട്ടത്തില്‍ മുന്‍നിര പോരാളികള്‍ ആരോഗ്യമേഖല പ്രവര്‍ത്തകര്‍ തന്നെയാണ്. ഇതില്‍ ഡോക്ടര്‍മാരുടെ ത്യാഗോജ്വല പങ്ക് ഒരിക്കലും വിസ്മരിക്കാന്‍ പറ്റില്ല.

ആയിരത്തോളം ഡോക്ടര്‍മാര്‍ ഈ മഹാമാരിയോട് പോരാടി വീരമൃത്യൂ വരിച്ചവരാണ്. എന്നിട്ടും പോര്‍മുകത്ത് നിന്ന് ഒളിച്ചോടാതെ വര്‍ദ്ധിച്ച വീര്യത്തോടെ പോരാട്ടം തുടരുന്നു.നമ്മള്‍ ഓരോരുത്തരും ഡോക്ടര്‍മാരുടെ ത്യാഗത്തിനു മുന്നില്‍ കടപ്പെട്ടിരിക്കുന്നു മാസങ്ങളോളം തങ്ങളുടെ കുടുംബത്തെയും ഓര്‍ക്കാതെ രോഗാണുവിനെ തോല്പിച്ചും രോഗവ്യാപനം തടഞ്ഞും നടത്തുന്ന അവരുടെ പ്രവര്‍ത്തനം വിസ്മരിച്ചുകൂടാ…

നമുക്കോരോരുത്തര്‍ക്കും ഇന്നോരു പ്രതിജ്ഞ എടുക്കാം ആരോഗ്യമേഖല പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്താതെയും അവര്‍ക്ക് അയവില്ലാതെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കാം അവരെ നമുക്ക് ചേര്‍ത്ത് നിര്‍ത്താം… സ്നേഹിക്കാം… ഡോക്ടര്‍സ് ഡേ ആയി ആചരിക്കുന്ന ഈ ദിനത്തില്‍ വിഷമിക്കുന്നവരുടെയും വേദനിപ്പിക്കുന്നവരുടെയും കൈത്താങ്ങായി അവര്‍ക്ക് ഒരു ആശ്വാസമായി പ്രവര്‍ത്തിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് ഭാവുകങ്ങള്‍.

ഇതായിരുന്നു ഡോക്ടര്‍സ് ദിനത്തില്‍ ലാലേട്ടന്‍ നമ്മുടെ ആരോഗ്യമേഖലയിലെ സഹോദരങ്ങള്‍ക്കായി പറഞ്ഞ വാക്കുകള്‍…

Related Articles

Back to top button