International

നേപ്പാളിൽ തീവ്ര ഭൂചലനം ;റിക്ടർ സ്‌കെയിലിൽ തീവ്രത 6 രേഖപ്പെടുത്തി

“Manju”

കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവിൽ തീവ്ര ഭൂചലനം. റിക്ടർ സ്‌കെയിലിൽ തീവ്രത 6 രേഖപ്പെടുത്തിയ ഭൂചലനം കാഠ്മണ്ഡുവിൽ നിന്ന് 147 കിലോമീറ്റർ അകലെ ഖോട്ടാങ്ങ് ജില്ലയിലെ മാർട്ടിം ബിർത പ്രദേശത്താണ് ഉണ്ടായത്. രാവിലെ 8.13 ഓടെയായിരുന്നു ഭൂചലനം. നേപ്പാളിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം. ഇതേ തുടർന്ന് ബിഹാറിലെ കൈത്തർ, മധേപുര,മുംഗർ, ബെഗുസാരായി എന്നിവിടങ്ങളിലും കുലുക്കം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളോ ആളപയമോ ഇതു വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

നേപ്പാളിൽ തുടരെ ഉണ്ടാകുന്ന ഭൂകമ്പങ്ങൾ വൻ നാശനഷ്ടങ്ങൾ വരുത്തുന്നുണ്ട്. ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിന് നയങ്ങൾ രൂപീക്കരിക്കണമെന്ന ആവശ്യവും ശക്തമാണ്. 2015 തലസ്ഥാനമായ കാഠ്മണ്ഡുവിനും പൊഖാറ നഗരത്തിനും ഇടയിൽ റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഗൂർഖ ഭൂചലനം ഉണ്ടായി.ഭൂകമ്പം പാകിസ്താനിലെ ലാഹോർ, ടിബറ്റിലെ ലാസ, ബംഗ്ലാദേശിലെ ധാക്ക എന്നിവിടങ്ങളിലും ഉത്തരേന്ത്യയിലും കുലുക്കം അനുഭവപ്പെട്ടിരുന്നു. വൻ ഭൂകമ്പത്തിൽ 8,964 പേർ മരണപ്പെടുകയും 22,000 ത്താളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇതേത്തുടർന്ന് എവറസ്റ്റ് കൊടുമുടിയിൽ ഹിമപാതമുണ്ടായി 22 മരണം റിപ്പോർട്ട് ചെയ്തിരുന്നു. തുടർ ചലനങ്ങളുമുണ്ടായി. ഇതിൽ 200-ലധികം ആളുകൾ കൊല്ലപ്പെടുകയും 2,500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കണക്കാക്കപ്പെടുന്നു.നേപ്പാളിലെ ഏറ്റവും വലിയ ഭൂകമ്പം അനുഭവപ്പെട്ടത് 1934-ലാണ്. 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം കാഠ്മണ്ഡു, ഭക്തപൂർ, പാടാൻ നഗരങ്ങളെ ബാധിച്ചിരുന്നു.

Related Articles

Back to top button