കണ്ണൂര്‍ : വീടിന്റെ മുകള്ഭാഗം വൃത്തിയാക്കുന്നതിനിടെ അപ്രതീക്ഷിതമായി കാല് വഴുതി വീണ പ്രധാനാധ്യാപിക ചികിത്സയിലിരിക്കെ മരണമടഞ്ഞു, തില്ലങ്കേരി വാണി വിലാസം എല്‍ പി സ്കൂള്‍ പ്രധാനാധ്യാപിക മീത്തലെ പുന്നാട് തേജസ് നിവാസിലെ കെ.കെ.ജയലക്ഷ്മി (55) യാണ് മരണമടഞ്ഞത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ ആയിരുന്നു മരണം. തിങ്കളാഴ്ച ഉച്ചയോടെ മീത്തലെ പുന്നാട് വീട്ടില്‍ വച്ചായിരുന്നു സംഭവം നടന്നത്.
വീടിന്റെ മുകള്ഭാഗം വൃത്തിയാക്കി കൊണ്ടിരിക്കെ ടെറസില്‍ നിന്നും കാല് വഴുതി താഴേക്ക് വീഴുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ മീത്തലെ പുന്നാട് വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനു ശേഷം തറവാട്ടുവീട്ടുവളപ്പില്‍ സംസ്ക്കരിക്കും.
റിട്ട. ജില്ലാ ലേബര്‍ ഓഫിസര്‍ ആയിരുന്ന മീത്തലെ പുന്നാടിലെ പരേതനായ പി.കെ. കുഞ്ഞികൃഷ്ണന് നമ്ബ്യാരുടെയും കെ.കെ. അമ്മാളു അമ്മയുടെയും മകളാണ്. ഭര്‍ത്താവ്: സി.ജയചന്ദ്രന് (എഞ്ചി.ഏഴിമല നാവിക അക്കാദമി ). മക്കള്‍: സുപ്രിയ (അസി.പ്രൊഫസര്‍, ദുബൈ), ജിതിന് (സീമെന്‍സ് ഐ ടി കമ്ബനി, ബംഗളൂരു). മരുമക്കള്‍: കൃഷ്ണദാസ് (പ്രൊഫ. ദുബൈ), മിഥുന (അസി.മാനേജര്‍ സൗത്ത് ഇന്ത്യന്‍ബാങ്ക്, എറണാകുളം).