KeralaKozhikodeLatest

മണിയൂർ പഞ്ചായത്തിനെ കണ്ടെയ്ൻമെന്റ് സോൺ ആക്കിയതുമായി ബന്ധപ്പെട്ട രാഷ്ട്രീയക്കളി അവസാനിപ്പിക്കണം.എൽ.ജെ.ഡി

“Manju”

വി.എം.സുരേഷ് കുമാർ

വടകര: കോവിഡ് 19നെതിരെയുള്ള നടപടികളിൽ രാഷ്ട്രീയക്കളി പാടില്ലെന്നും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടതെന്നും ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി.)മണിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

മണിയൂർ പഞ്ചായത്തിനെ ജില്ലാ ഭരണകൂടം കണ്ടെയ്മെൻറ് സോണാക്കി മാറ്റിയത് നല്ല ഉദ്ദേശത്തോടെയാണ്. പഞ്ചായത്തിൽ സമ്പർക്കത്തിലൂടെയോ അല്ലാതെയോ രോഗവ്യാപന സംശയം നിലനില്ക്കുന്നതിനാലാണ് ഇത്തരം നടപടിക്ക് ഭരണകൂടം മുതിർന്നത്. ഇതിനോട് ചേർന്ന് പ്രവർത്തിക്കേണ്ടതിന് പകരം അതിനെതിരെ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത് അപലപനീയമാണെന്ന് എൽ.ജെ.ഡി.കുറ്റപ്പെടുത്തി.

 

Related Articles

Back to top button