KeralaLatestThrissur

കോവിഡിനൊപ്പം മഴക്കെടുതി കൂടി; കരുതിയിരിക്കുക

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കോവിഡിനൊപ്പം മഴക്കെടുതി കൂടി; കരുതിയിരിക്കുക: തൃശൂർ ജില്ലാ കളക്ടർ എസ്. ഷാനവാസ്

ജില്ലയിൽ 33 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 60 പേർ രോഗമുക്തരായി. 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1941 ആയി. ജില്ലയിൽ 578 പേർ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 12 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1345 ആണ്.

ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്ന് 8 പേർക്ക് സമ്പർക്കബാധയുണ്ടായി. ശക്തൻ ക്ലസ്റ്റർ 1, രാമപുരം ക്ലസ്റ്റർ 1, കുന്നംകുളം ക്ലസ്റ്റർ 1, കെഎസ്ഇ ക്ലസ്റ്റർ 1, മറ്റ് സമ്പർക്കം വഴി 7, ഉറവിടമറിയാത്തവർ 4 എന്നിങ്ങനെയാണ് സമ്പർക്കരോഗബാധയുടെ കണക്ക്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയവർ 8 ഉം വിദേശത്ത് നിന്ന് എത്തിയവർ രണ്ടുമാണ്. രോഗം ബാധിച്ചവരിൽ കൈപ്പറമ്പ് സ്വദേശിനിയായ ആരോഗ്യപ്രവർത്തകയുമുണ്ട്.

ആകെ നിരീക്ഷണത്തിൽ കഴിയുന്ന 11673 പേരിൽ 11045 പേർ വീടുകളിലും 628 പേർ ആശുപത്രികളിലുമാണ്.

 

Related Articles

Back to top button