Latest

വന്നത് അദ്ദേഹം മാത്രം; സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് ഡോ എം.എസ് സുനിൽ

“Manju”

ആലപ്പുഴ: ഭവന രഹിതരായ കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുന്ന സാമൂഹ്യ പ്രവർത്തക ഡോ. എംഎസ് സുനിലിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. താൻ മുൻകൈയ്യെടുത്ത് നിർമിച്ച 250 ാമത്തെ വീടിന്റെ താക്കോൽദാനത്തിന് എത്തിയ മുൻ എംപിയും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

പത്തനംതിട്ട കവിയൂരുളള ഒരു കുടുംബത്തിനാണ് വീട് നിർമിച്ച് നൽകിയത്. ഈ വീടിന്റെ താക്കോൽദാനം നിർവഹിക്കുന്നതിന് പല പ്രമുഖ വ്യക്തികളെയും ക്ഷണിച്ചു. ആർക്കും വലിയ താല്പര്യം തോന്നിയില്ല. എന്നാൽ ക്ഷണിച്ചപ്പോൾ തന്നെ ഈയൊരു ചെറിയ ചടങ്ങിലേക്ക് വരാമെന്ന് സമ്മതിക്കുകയും ചടങ്ങ് ധന്യമാക്കുകയും ചെയ്ത സുരേഷ് ഗോപിയോടുള്ള നന്ദി അറിയിക്കുന്നു. ഡോ. എംഎസ് സുനിൽ കുറിച്ചു.

ജേക്കബ്, സൂസി എന്നിവർ ചേർന്നാണ് 250 ാമത്തെ വീട് നിർമ്മിക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങളും മറ്റും നൽകിയത്. ഇവർക്ക് പുറമേ പൊതുപ്രവർത്തകരും സഹകരിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി സാമൂഹ്യപ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമാണ് ഡോ. എം.എസ് സുനിൽ. നിർദ്ധനരായ നിരവധി പേർക്കാണ് സുനിലിന്റെ ഇടപെടലിലൂടെ വീട് ഒരുങ്ങിയിട്ടുളളത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ജീവിതത്തിലെ ഏറ്റവും ധന്യമായ ഒരു നിമിഷം കൂടി. 250 ആമത്തെ കുടുംബത്തിനു കൂടി സുരക്ഷിതത്വം ഒരുക്കാൻ സാധിച്ചതിൽ ഏറെ സന്തോഷവും അഭിമാനവും നന്ദിയും. ഇത്ര ദൂരം പിന്നിട്ടപ്പോൾ ഇതിന്റെ പിന്നിൽ ഉള്ള അധ്വാനവും പ്രയാസവും കണ്ടുനിൽക്കുന്നവർക്ക് ഒരുപക്ഷേ അറിയാൻ സാധിക്കില്ല. അഭിപ്രായങ്ങൾ പറയുവാൻ… പിന്തിരിപ്പിക്കുവാൻ നമ്മളിൽ നിന്നും സഹായം കൈപ്പറ്റിയവർ തന്നെ ഉണ്ട്. ഞങ്ങൾ ഇവർക്കുവേണ്ടി വെയിലിലും മഴയിലും മഹാമാരിയിലും തണൽ ഒരുക്കിയപ്പോൾ സഹായമായി കൂടെ നിന്ന സുമനസ്സുകൾ.. ഓരോ വീടുകൾക്കും സഹായം എത്തിച്ചു തന്ന നല്ല മനസ്സിനുടമകൾ… മാധ്യമ സുഹൃത്തുക്കൾ…മനസ്സുകൊണ്ട്… പ്രാർത്ഥന കൊണ്ട്.. കൂടെ നിൽക്കുന്ന എല്ലാവർക്കും ഒരായിരം നന്ദി.. Thanks to Jobe and Susy for sponsoring the 250th house at Kaviyoor. ഈ വീടിന്റെ താക്കോൽദാനം നിർവഹിക്കുന്നതിലേക്ക് പല പ്രമുഖ വ്യക്തികളെയും ക്ഷണിച്ചു. ആർക്കും വലിയ താല്പര്യം തോന്നിയില്ല. എന്നാൽ ക്ഷണിച്ചപ്പോൾ തന്നെ ഈയൊരു ചെറിയ ചടങ്ങിലേക്ക് വരാമെന്ന് സമ്മതിക്കുകയും ചടങ്ങ് ധന്യമാക്കുകയും ചെയ്ത സുരേഷ് ഗോപി യോടുള്ള നന്ദിയും ഈ അവസരത്തിൽ അറിയിക്കുന്നു.. കൂടെ നിൽക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Related Articles

Back to top button